മരങ്ങളുടെ സംരക്ഷണത്തിനായി വീണ്ടും സുപീം കോടതി!
First Published : 2025-11-28, 12:54:33pm -
1 മിനിറ്റ് വായന
3.jpg)
2025 സമ്മേളനത്തിലും ഇന്ത്യ ആഗോള താപനത്തിനെതി രായ വിഷയങ്ങളിൽ പെട്ട പല കരാറുകളിൽ ഒപ്പിടുകയും 2030 കൊണ്ട് ആരോഗ്യകരമായ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്യും എന്ന് സാർവ്വദേശീയ സമ്മേളനങ്ങളിൽ ഉറപ്പു
നൽകുമ്പോൾ നാട്ടിൽ കാര്യങ്ങൾ വേണ്ട തരത്തിൽ നടപ്പിലാക്കപ്പെടുന്നില്ല എന്ന് വ്യക്തമാണ്.പല വിഷയങ്ങളിലും സുപ്രീം കോടതി ഇതു വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈ നഗര വികസനവുമായി ബന്ധപ്പെട്ട് വെട്ടി മാറ്റിയ മരങ്ങൾക്ക് പകരമായി വെച്ചു പിടിപ്പിച്ച 20460 മരങ്ങളിൽ പകുതി പോലും കിളിക്കാതെ പോയതും വിഷയത്തിൽ സർക്കാർ കാണിക്കുന്ന നിരുത്തരവാദപരമായ സമീപന ത്തെയും സുപ്രീം കോടതി വിമർശിച്ചു.നഗരത്തിലെ മെട്രോക്കും മറ്റുമായി സഞ്ജയ് ഗാന്ധി ദേശീയ പാർക്കിൽ നിന്ന് വെട്ടി മാറ്റേണ്ടി വന്ന മരങ്ങൾക്കു പകരം വെച്ചു പിടിപ്പിക്കേണ്ട മരങ്ങളുടെ വിഷയത്തിലാണ് കോടതി പരാമർശം.
2001-2024 വർഷങ്ങളിൽ ഇന്ത്യയിൽ 23 ലക്ഷം ഹെക്ടർ മരങ്ങൾ വെട്ടിമാറ്റി.ഇത് വലിയ ആഘാതമാണ് കാടുകൾ ക്കും മറ്റും ഉണ്ടാക്കിയത്.
ചത്തീസ്ഗഡിൽ ദേശീയപാതക്കായി വെളുപ്പിച്ച 228 ഹെക്ടർ പ്രദേശത്തിന് പകരം പലയിടങ്ങളിലായി മരം വെച്ചുപിടിപ്പി ക്കാനുള്ള ശ്രമങ്ങൾ പാളുകയായിരുന്നു.ഹിമാചലിൽ മുറിച്ചു മാറ്റിയ മരങ്ങളുടെ 10% പോലും നടുവാൻ ശ്രമിച്ചിട്ടില്ല. അവയിൽ 3.5% വളർന്ന് മരമായി മാറിയില്ല.ഇതിൽ നിന്നും വിഷയത്തിലുള്ള താൽപ്പര്യക്കുറവ് പ്രകടമാണ്.
കേരളത്തിലെ അനുഭവങ്ങൾ ഒട്ടും വ്യത്യസ്ഥമില്ല.ദേശീയ പാതയുടെ വീതികൂട്ടലിൻ്റെ പേരിൽ കിളിക്കൂടുകൾ ഉള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതുമായ ബന്ധപ്പെട്ട് , പക്ഷികളെ സംരക്ഷിക്കുവാൻ ഉതകും വിധം പ്രജനന സമയത്ത് അത് മുറിച്ചെറിയരുത് എന്ന നിർദ്ദേശം ഒരു ഫലവും ഉണ്ടാക്കിയില്ല.
തെന്മല- പുനലൂർ റോഡ് വികസനത്തിൽ മരംമുറി ഒഴിവാ ക്കാനും പകരം മരങ്ങൾ മരം വെച്ചുപിടിപ്പിക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ ഉണ്ടായി.
മരങ്ങളെ ഒഴിവാക്കേണ്ടി വരുന്ന ഇടങ്ങളിൽ നിന്ന് മറ്റൊരു ഇടത്തേക്ക് മാറ്റി നടുവാൻ കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ യൂറോപ്പ് താൽപര്യം കാട്ടിയിരുന്നു.ഇന്ത്യയിൽ ഹൈദ്രബാദ് മെട്രോനിർമാണത്തിൽ വിജയകരമായി മരങ്ങൾ മാറ്റി സ്ഥാപിച്ചു.ഇത്തരം കാര്യങ്ങളിൽ കേരളത്തിൻ്റെ സമീപന ങ്ങൾ ഒട്ടും ആശാവഹമല്ല.
കാലാവസ്ഥ വ്യതിയാനം തിരിച്ചടി നേരിടുന്ന ഇന്ത്യയിൽ വൻ തോതിലാണ് കാടുകളും നാട്ടിലേ മരങ്ങളും വെട്ടി മാറ്റുന്നത്. കാടുകൾക്ക് പകരം മരം വെച്ചുപിടിപ്പിക്കുമ്പോൾ അവയുടെ ഏക സ്വഭാവമുള്ള മരങ്ങളും ഗുണപരമായ ഫലങ്ങൾ തരുന്നില്ല എന്ന് കാണാം.
വന നിയമത്തിലെ ഭേദഗതികൾ യഥാർത്ഥ കാടുകളിൽ ഖനനം കൂടുതൽ കാര്യക്ഷമമാക്കാൻ ഇടയുണ്ടാക്കും.അത് കൂടുതൽ വനങ്ങളെ വെളുപ്പിക്കും.ദേശീയപാത 66 ൻ്റെ വീതി കൂട്ടലുമായി ബന്ധപ്പെട്ട് എത്ര വലിയ മരങ്ങളാണ് പിഴുതെറിയത് ?പകരം എത്ര മരങ്ങളാണ് നാട്ടിൽ വളർത്തി എടുത്തത് എന്ന് ശ്രദ്ധിക്കുമ്പോൾ,കേരളം ഈ വിഷയങ്ങളിൽ പിനോക്കമാണ് എന്ന് വ്യക്തവുമാണ്.
photo credit : ZainAGChannel
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
.jpg)
.jpg)