പിപ്പിലാന്ത്രി ഗ്രാമത്തിലെ ഹരിതവിപ്ലവം !
First Published : 2025-12-04, 10:58:04am -
1 മിനിറ്റ് വായന

"The Indian village where girls rule"എന്നാണ് രാജസ്ഥാനിലെ പിപ്പിലാന്ത്രി ഗ്രാമത്തെ പറ്റി BBC 2021ൽ റിപ്പോർട്ട് ചെയ്തത്. ആ ഗ്രാമത്തെ പരിചയപ്പെടുത്തുന്ന സുരജ്കുമാർ സംവിധാനം ചെയ്ത ഡോക്യുമെൻ്ററിയുടെ ഗോവ ഫിലിം ഫെസ്റ്റിവലിലെ പ്രദർശനം മറ്റു ഗ്രാമങ്ങൾക്കും മാതൃകയാണ്. രാഷ്ട്രീയ പാർട്ടികളെയും ഗ്രാമം പലതും പഠിപ്പിക്കുന്നുണ്ട്.
രാജസ്ഥാനിലെ ഖനി മേഖലയായ വരണ്ട പ്രദേശം മാർബിൾ ഖനനത്തിലൂടെ വൻ തിരിച്ചടി നേരിട്ടിരുന്നു.ഈ ദുരവസ്ഥ യാണ് ശ്യാം സുന്ദർ പല്ലിവാലിനെ പഞ്ചായത്ത് തെരഞ്ഞെടു പ്പിൽ മത്സരിക്കാൻ പ്രേരിപ്പിക്കുന്നത്.അദ്ദേഹം 2000 ൽ മത്സരിച്ചു എങ്കിലും പരാജയപ്പെട്ടു.2005 ലെ തെരഞ്ഞെടു പ്പിൽ 900 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.(രാജസ്ഥാന ത്തിൽ പഞ്ചായത്ത് അധ്യക്ഷനെ നേരിട്ടാണ് തെരഞ്ഞെ ടുക്കുക).
പിപ്പിലാന്ത്രി ഗ്രാമത്തിലാകെ 5000-ത്തിലധികം ജനങ്ങൾ ഉണ്ട്. പ്രതിർഷം 50-60 പെൺ കുട്ടികൾ ജനിക്കുന്നു.ശ്യാം സുന്ദർ പല്ലിവാൽ ഗ്രാമ മുഖ്യൻ ആയ ശേഷം ഓരോ പെൺകുട്ടി ജനി ക്കുമ്പോഴും111തൈകൾ(മരങ്ങളുടെ)അവളുടെ ബന്ധുക്കൾ സ്വന്തം ഭൂമിയിലൊ പൊതു ഇടങ്ങളിലൊ വെച്ചുപിടിപ്പിക്കുന്നു. തൈകളുടെ വളർച്ച അവർ തന്നെ ഉറപ്പു നൽകുന്നു.കുട്ടികൾ ഈ മരങ്ങൾ അവരുടെ സഹാേദരന്മാർ എന്ന പരിഗണന നൽകി സംരക്ഷിച്ചു വളർത്താൻ തയ്യാറാകും വിധം കുടുംബ ങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.ഇത്തരത്തിൽ കഴിഞ്ഞ 20 വർഷമായി ഫല വൃക്ഷങ്ങൾ നട്ടു വളർത്തുകയാണ് ഗ്രാമീണർ.ഒപ്പം ജനിക്കുന്ന കുട്ടികളുടെ പേരിൽ 21000 രൂപ പഞ്ചായത്തും 10000 രൂപ വീട്ടുകാരും ചേർന്ന് 20 വർഷത്തെ ക്കിന് ബാങ്കിൽ നിക്ഷേപിക്കുന്നു.ശ്യാം സുന്ദറിൻ്റെ മകൾ മരണപ്പെട്ടത് ജല നിർജ്ജലീകരണം കാരണമായിരുന്നു,അത് അദ്ദേഹത്തെ ജലക്ഷാമം പരിഹരിക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാക്കാൻ സഹായകരമാക്കി എന്ന് ഡോക്യുമെൻ്ററിയിൽ വിവരിക്കുന്നുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ നടന്ന ആസൂത്രണങ്ങളിലൂടെ 3.5 ലക്ഷം മരങ്ങൾ വളർത്തി എടുത്തു ,1000 ഹെക്ടറിലായി. മരങ്ങളുടെ ചുവട്ടിൽ 25 ലക്ഷം കറ്റാർ വാഴകളെ വളർത്തി. മുളയും വിവിധതരം ബെറികളും തേനും ഒക്കെ സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങളുണ്ടാക്കി കൊടുത്തതിനെ പറ്റി ഡോക്യുമെൻ്ററി വിവരിക്കുന്നുണ്ട്.
ഗ്രാമത്തിൻ്റെ അധ്യക്ഷനായ ശേഷം ശ്യാം സുന്ദർ ഖനന രംഗ വുമായി അദ്യം സമരങ്ങളിലെയ്ക്കു പോയില്ല.പകരം അവരു മായി പരിസ്ഥിതി സംരക്ഷണത്തിൽ സഹകരണം ഉറപ്പിക്കു വാനും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നീങ്ങാനും, പൊതു ധാരണയിൽ എത്തി.ഖനന മാലിന്യ നിക്ഷേപ സ്ഥല ങ്ങളെ കാര്യക്ഷമമായി മാറ്റി എടുക്കുവാൻ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിനായി ഖനനക്കാരുടെ സഹകരണം ഉറപ്പിച്ചു പഞ്ചായത്ത് .

മരങ്ങളുടെ എണ്ണം കൂടിതിനൊപ്പം മഴവെള്ള സംഭരണികൾ വർധിപ്പിച്ചു.തണൽ മരങ്ങൾ ഉണ്ടായ ശേഷം മഴയുടെ തോത് കൂടി.കിളികളും മറ്റ് ജീവികളും അധികമായി എത്തിയതിലൂ ടെ കൂടുതൽ മരങ്ങൾ വളരുവാൻ സാഹചര്യങ്ങൾ ഒരുങ്ങി. ഗ്രാമത്തിലെ തൊഴിൽ അവസരങ്ങൾ വർധിച്ചു.
പിപ്പിലാന്ത്രിയിലെ മരങ്ങൾ വെച്ചു പിടിപ്പിക്കൽ ഒരു വശത്ത് തുടരുമ്പോൾ തന്നെ,വൻ മരങ്ങൾ മുറിച്ചു കടത്തുവാൻ ചിലരെത്തി.അവരെ നിയമപരമായും പ്രാദേശികമായും നാട്ടുകാർ നേരിട്ടു.
മരങ്ങൾ വെച്ചുപിടിപ്പിക്കലിലൂടെ ആരംഭിച്ച പദ്ധതികൾ കാർഷിക രംഗത്ത് മാത്രമല്ല വിദ്യാലയങ്ങളുടെ നിലവാരവും കുട്ടികളുടെ പഠന താൽപ്പര്യവും വർധിപ്പിച്ചു.അഭ്യസ്ത വിദ്യ രായ ഒട്ടെറെ പെൺകുട്ടികൾ സർക്കാർ മേഖലയിൽ എത്തും വിധം ഗ്രാമത്തിൽ മാറ്റങ്ങൾ ഉണ്ടായി.പെൺകുട്ടികളുടെ എണ്ണം കേരളത്തെ പോലെ വർധിച്ച സാഹചര്യം പിപ്പിലാന്ത്രി യിലും കാണാം.
പിപ്പിലാന്ത്രി ഗ്രാമത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ നേതൃത്വപരമായി പങ്കു വഹിച്ച ഗ്രാമമുഖ്യൻ്റെ നേതൃത്വത്തിൽ പഞ്ചായത്തു ആഫീസ് രാത്രിയിലും പ്രവർത്തിക്കാൻ ആരംഭിച്ചു.അദ്ദേഹത്തിൻ്റെ പ്രവർത്തന ങ്ങളെ മാനിച്ച് രാജ്യം 2021 ൽ പത്മശ്രീ നൽകി ആദരിച്ചു.
പശ്ചിമഘട്ടത്തിലും അതിൻ്റെ താഴ്വാരങ്ങളിലും നിയമങ്ങളെ മറന്ന്,ഖനനം വലിയ തിരിച്ചടികൾ ഉണ്ടാക്കുമ്പോൾ,നിർമാണ ത്തിൻ്റെ മറവിൽ മരങ്ങൾ അനാവശ്യമായി വെട്ടി മാറ്റുമ്പോൾ, പിപ്പിലാന്ത്രി ഗ്രാമം സ്വീകരിച്ച മാർഗ്ഗത്തെ കേരളത്തിനും ഓർത്തെടുക്കാൻ കഴിയണം.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

![]()

1.jpg)
.jpg)
.jpg)