കൊല്ലം പാരിസ്ഥിതിക ദുരന്തത്തിലേക്ക് : നിസ്സംഗത പുലർത്തി ജില്ലാഭരണകൂടം
First Published : 2024-11-17, 09:01:36pm -
1 മിനിറ്റ് വായന
.jpg)
കൊല്ലം പാരിസ്ഥിതിക ദുരന്തത്തിലേക്ക് :
ജില്ലാ ഭരണകൂടം നിസ്സംഗത അവസാനിപ്പിക്കണം
കൊല്ലം ജില്ല അനുദിനം വൻപാരിസ്ഥിതിക ദുരന്തത്തിലേക്ക് നീങ്ങുകയാണ്. അനധികൃതവും അനിയന്ത്രിത വുമായ പാറഖനനം ജില്ലയുടെ കിഴക്കും തെക്കും മേഖല കളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സൃഷ്ടിക്കുന്ന ഭീഷണികളെക്കുറിച്ചുള്ള പരാതികൾക്ക് ചെവികൊടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കൊട്ടാരക്കര താലൂക്കിൽ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി കുന്നുകൾ ഇടിച്ചു നിരത്ത പ്പെടുന്നു.പല തരത്തിലുള്ള പ്രകൃതിചൂഷണങ്ങളിലൂടെ വളർന്നുശക്തിപ്പെട്ട സാമ്പത്തിക-സാമൂഹിക അധോലോക ത്തിന്റെ ചൊല്പടിയിലെന്നതു പോലെയാണ് അധികൃതൽ പ്രവർത്തിക്കുന്നത്.
പരിസ്ഥിതിനശീകരണം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള പരാതികളെ അങ്ങേയറ്റം ലാഘവ ത്തോടെയാണ് ജില്ലാ ഭരണകൂടമടക്കമുള്ള അധികൃതർ കാണുന്നത്.ചടയമംഗലം പഞ്ചായത്തിലെ പോരേടത്ത് കണ്ണമ്പാറ - കല്ലറത്തണ്ണി പാറക്വാറികളുടെ നിയമവിരുദ്ധ പവർത്തനങ്ങൾക്കെതിരേ പ്രദേശവാസികൾ നടത്തുന്ന സമരത്തോടും വെളിനല്ലൂർ പഞ്ചായത്തിലെ അറവുമാലിന്യ പ്ലാന്റിനെതിരേ മാലിന്യപ്രശ്നങ്ങൾ നേരിടുന്ന ജനങ്ങൾ നടത്തുന്ന സമരത്തോടും അധികൃതർ പുലർത്തുന്ന അവഗണനയും നിസ്സംഗതയും ഏറ്റവും ഒടുവിലത്തെ ഉദാഹരണ ങ്ങളാണ്.കളക്ടറേറ്റുൾപ്പെടെയുള്ള പല ഓഫീസുകളിലും ഒരു വിഭാഗം ഉദ്യോഗസ്ഥർ, പരിസ്ഥിതി ചൂഷകരുടെ ആശ്രിതരെപ്പോലെയാണ് പെരുമാറുന്നത്.
പരിസ്ഥിതിനശീകരണം തടയുക തന്റെ ഉത്തരവാദിത്വ മല്ലെന്ന രീതിയിലാണ് ജില്ലാ കളക്ടറുടെ പ്രതികരണം. മാഫിയകൾ വഴിവിട്ട രീതിയിൽ സമ്പാദിക്കുന്ന അനുമതി പത്രങ്ങൾ ഉയർത്തിക്കാട്ടി,ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ജനങ്ങളുടെ പരാതികൾ തള്ളിക്കളയുന്ന സമീപനമാണ് കളക്ടറുടേത്.ജില്ലാ ഭരണകൂടത്തിന്റെ നിഷേധാത്മകമായ സമീപനം എല്ലാ വകുപ്പുകളിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് പ്രോത്സാഹനമായി മാറുകയാണ്. നിസ്സംഗത വെടിഞ്ഞ് പരിസ്ഥിതി പ്രശ്നങ്ങളിൽ ജനാനു കൂലമായ നിലപാട് സ്വീകരിക്കാൻ ജില്ലാഭരണകൂടം തയ്യാറാകണം.കൊല്ലം ജില്ലയെ പരിസ്ഥിതിദുരന്തത്തിലേക്ക് തള്ളിവിടുന്ന അധികൃതർക്കെതിരെ ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും ഞങ്ങൾ അഭ്യർ ത്ഥിക്കുന്നു.സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താൻ ജില്ലാ ഭരണകൂടം തയ്യാറായില്ലെങ്കിൽ പരിസ്ഥിതിപ്രശ്നങ്ങൾ നേരിടുന്ന എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളെ അണി നിരത്തി അതിശക്തമായ സമരത്തിന് കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി നേതൃത്വം നല്കുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നല്കുന്നു.
റ്റി.കെ വിനോദൻ
ചെയർമാൻ
9847333169
അഡ്വ.വി.കെ സന്തോഷ്
കുമാർ
9447041018
കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
2.jpg)