കുടിവെള്ളം സ്വകാര്യവൽക്കരിക്കരുത് !


First Published : 2024-10-07, 10:06:11pm - 1 മിനിറ്റ് വായന


കുടിവെള്ള സ്വകാര്യവൽക്കരണത്തെ  ചെറുത്തു തോൽപ്പിക്കാം : ഭാഗം 2 

             രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ്,യൂറോപ്പിലും അമേരിക്ക യിലും ജലത്തിൻ്റെ വിതരണവും മലിനജല കൈകാര്യം ചെയ്യലും സ്വകാര്യ സ്ഥാപനങ്ങൾ നിയന്ത്രിച്ചു.അതിൻ്റെ അപകടം ബോധ്യപ്പെട്ടിട്ടാണ് യൂറോപ്പിലെയും മറ്റും കുടി വെള്ള പദ്ധതികൾ പൊതു സംവിധാനത്തിലെയ്ക്ക് മടങ്ങി എത്തുന്നത്.

ലോകത്താകെ ജലക്ഷാമം വർധിക്കുമ്പോൾ കൊക്കാ കോളയെ പോലെയുള്ള കമ്പനികൾ എന്തൊക്കെ പ്രശ്നങ്ങൾ നാടിനു വരുത്തി വെയ്ക്കും എന്ന് പ്ലാച്ചിമടയിൽ നിന്ന് നമ്മൾ മനസ്സിലാക്കിയവരാണ്.

സ്വകാര്യവൽക്കരണം എല്ലാ സാമൂഹിക പ്രശ്നങ്ങൾക്കുമുളള ഒറ്റമൂലിയായി പരിഗണിച്ചു തുടങ്ങിയ കാലത്ത്,വിദ്യാഭ്യാസ ത്തെയും ആരോഗ്യത്തെയും എന്ന പോലെ, കുടിവെള്ള ത്തെയും ചരക്കായി പരിഗണിക്കണമെന്ന ധാരണ ശക്ത മായി.ആഗോളവൽക്കരണത്തിൻ്റെ തുടക്കം മുതൽ വെള്ള ത്തിൻ്റെ സ്വകാര്യവൽക്കരണം സജ്ജീവമാക്കുവാൻ ഇംഗ്ലണ്ട്, ബൊളിവിയ,ഡാർഎസ് സലാം,ടാൻസാനിയ ഇൻഡോനേഷ്യ മുതലായ രാജ്യങ്ങൾ ശ്രമിച്ചു.അതിനെതിരെ വൻ സമരങ്ങൾ നടന്നു. കൊച്ചംബാംബയിലെയും ജോഹന്നാസ് ബർഗിലെയും സമരങ്ങൾ ചരിത്രം സൃഷ്ടിച്ചവയായിരുന്നു.


1980കൾ മുതൽ ലോകബാങ്ക്,ADB തുടങ്ങിയവരുടെ നിർദ്ദേശ പ്രകാരം പൊതു ടാപ്പു കൾ നിയന്ത്രിക്കുവാനും ജലവിതര ണവും മലിന ജല സംസ്ക്കരണവും നദികളിലെയും ഡാമുക ളിലെയും വെള്ളം കൈകാര്യം ചെയ്യുവാനുള്ള അവകാശവും കുത്തകകളെ ഏൽപ്പിക്കുവാൻ തുടങ്ങി.അത്തരം ശ്രമങ്ങ ളിൽ മിക്കതും വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് ജനക്ഷോ ഭത്താലാണ്.

35 രാജ്യങ്ങളിലായി 180നഗരങ്ങളിലെ സ്വകാര്യവൽക്കരിക്ക പ്പെട്ട ജലവിതരണം പൊതുമേഖലയിൽ മടക്കി കൊണ്ടുവന്ന തിൻ്റെ കാരണം മനസ്സിലാക്കാൻ ബൊളീവിയൻ അനുഭവ ങ്ങൾ മതിയാകും.അമേരിക്കയിലും ഫ്രാൻസിലുമായി 100 പദ്ധതികൾ സർക്കാർ തിരിച്ചേറ്റെടുക്കാൻ നിർബന്ധിതമായി.

കൊച്ചംബാബ ജലവിതരണത്തിലെ പോരായ്മകളെ മുൻനിർ ത്തിയാണ്(eg.ടാപ്പ് ചോർച്ച വഴി 40% നഷ്ടം)സ്വകാര്യവൽ ക്കരണത്തിന് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടത്. കേരളത്തിലെ ജല അതോറിറ്റിയുടെ പരിമിതികളെ മറികട ക്കാൻ സ്വകാര്യവൽക്കരണം വേണ്ടതുണ്ട് എന്നു വാദിക്കു ന്നവർ നമ്മടെ നാട്ടിലും കുറവല്ല.


ദേശീയ ജലവ വിതരണ പദ്ധതികളുടെ(Amruth,Jal Jeevan Mission)നിയന്ത്രണം ബഹു രാഷ്ട്രകുത്തക കമ്പനികൾക്ക് എന്ന് അന്തർദേശീയ ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്.3.6 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന Jal Jeevan Mission വഴിഎല്ലാ വീടിനും 55 ലിറ്റർകുടി വെള്ളം എത്തി ക്കുന്ന ആശയം,കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ പദ്ധതി ചെലവിൻ്റെ 90% കേന്ദ്രവും10% സംസ്ഥാനവും വഹിച്ചു നടപ്പിലാക്കണം.ഗുണഭോക്താക്കൾ 10% ചെലവു വഹി ക്കണം.മോദി സർക്കാരിൻ്റെ ജല ജീവൻ പദ്ധതി കുടി വെള്ളത്തിന് പണം നൽകി ഉപയോഗിക്കാനുള്ള റിഹേഴ്സൽ ആണ്  .

വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ നടപ്പിലാക്കി തുടങ്ങിയ വെള്ളത്തിൻ്റെ സ്വകാര്യവൽ ക്കരണം വലിയ പ്രതിസന്ധികൾ ഉണ്ടാക്കി.ചത്തിസ്ഗഢിലെ ശിവാന്ത് നദി സ്വകാര്യവൽക്ക രിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു.മലമ്പുഴയിലെ വെള്ളം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയത് മലയാളികൾ മറന്നിട്ടുണ്ടാകുകയില്ല.

ഘന്ത്വവ,ശിവപുരി(മധ്യപ്രദേശ്),നാഗ്പൂർ,ഔറംഗബാദ്,മൈസൂർ,ഹൂബ്ളി,ബാംഗ്ലൂർ, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രതി സന്ധികൾ രൂക്ഷമാകും വിധമായിരുന്നു ജല കമ്പനികളുടെ നിലപാടുകൾ.അതിൻ്റെ ഭാഗമായി മൈസൂർ,മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്വകാര്യവൽക്കരണ നടപടികൾ നിർത്തി വെച്ച അനുഭവങ്ങളുണ്ട്.തിരുപ്പൂരിലും നാഗ്പൂരിലും ഉണ്ടായ പ്രശ്നങ്ങൾ ചെറുതല്ല.

ലോകത്താകെ ജലക്ഷാമം വർധിച്ചു ,ജനസംഖ്യയിൽ 17%വും ഇന്ത്യക്കാരാണ് , എന്നാൽ അവരുടെ ജല ലഭ്യത 4% മാത്ര മാണ്.വെള്ളത്തിനു വേണ്ടി രാജ്യങ്ങൾ തമ്മിലും പ്രദേശങ്ങൾ തമ്മിലും ഏറ്റുമുട്ടേണ്ടി വരുന്ന സാഹചര്യങ്ങൾ വർധിയ്ക്കു കയാണ്.

എല്ലാവരും ഉറക്കം എണീറ്റ് ആദ്യം തിരക്കുക കുടിവെള്ളമാണ്.
രണ്ടാമതും മൂന്നാമതും വേണ്ടി വരുന്നതും വെള്ളം തന്നെ എന്നിരിക്കെ , 
ജലത്തിൻ്റെ സ്വകാര്യവൽക്കരണം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനെ തിരെയുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ വെല്ലുവിളിയായി മാറുന്നു കേരളത്തിലും......

 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment