വന നിയമ ഭേദഗതിയിൽ നിന്നുള്ള സർക്കാർ പിന്മാറ്റം അപലീനയമാണ് !
First Published : 2025-01-17, 11:17:39pm -
1 മിനിറ്റ് വായന

1961ലെ The Kerala Forest Act ൻ്റെ ഭേദഗതി ശ്രമങ്ങൾ സംസ്ഥാന സർക്കാർ ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.430 ഗ്രാമങ്ങളിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കും എന്ന വാദത്തെ മുൻനിർത്തി യാണ് സർക്കാർ പിന്നോട്ടു പോയത്.
ദേശീയ വന നിയമം (ഭേദഗതി)2023 രാജ്യത്തെ നിലവിലുള്ള വന നിയമ ങ്ങളെ അട്ടിമറിക്കുന്നതാണെന്നിരിക്കെ,1961ലെ സംസ്ഥാന വനഭേദഗ തിയുമായി ബന്ധപ്പെട്ട് കേരള വനം വകുപ്പ് കൈകൊണ്ട സമീപനത്തെ ശക്തമായി എതിർക്കുകയായിരുന്നു കർഷകരുടെ പേരിലുള്ള സംഘട നകളും കോൺഗ്രസ്,കേരള കോൺഗ്രസ് ഉൾപ്പെടുന്ന പാർട്ടിക്കാരും
1961 ലെ വനനിയമത്തിലെ സെക്ഷൻ 52 ,61,63,മുതലായ വകുപ്പുകളി ലൂടെ സംസ്ഥാന പരിസ്ഥിതി-വനം വിഭാഗം നടപ്പാക്കാൻ ശ്രമിക്കുന്ന നിർദ്ദേശങ്ങളോടാണ് എതിർപ്പുകൾ ശക്തമാക്കിയത്.
വനത്തിനുള്ളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മലിനീകരണം ഇല്ലാതാ ക്കുക,ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി വനത്തിനുള്ളില്‍ പ്രവേശിക്കുന്നത് തടയുക,ഉള്‍വനങ്ങളില്‍ സായുധധാരികളായ സംഘടിത കുറ്റവാളികളെ നേരിടുന്നതിന് അറസ്റ്റ് ഉള്‍പ്പെടെ കൂടുതല്‍ അധികാരങ്ങള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുക തുടങ്ങിയവയാ യിരുന്നു നിയമഭേദഗതി കൊണ്ടു വരുന്നതിനു പിന്നിലെ ലക്ഷ്യം.
കുറ്റ കൃത്യങ്ങള്‍ക്ക് നിലവില്‍ ഈടാക്കുന്ന പിഴ തുക കുറവായതു കൊണ്ട് കാലാനുസൃതമായി അതു വര്‍ധിപ്പിക്കണം,മണലൂറ്റലും വിഷം കലര്‍ത്തിയുള്ള മീന്‍പിടുത്തവും അവസാനിപ്പിക്കണം,ചന്ദന കൃഷി പ്രോത്സാഹിപ്പിക്കണം തുടങ്ങിയവയാണ് 1961ലെ വനനിയമ ത്തിനു ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ പറയുന്ന മറ്റു കാരണങ്ങള്‍.
മുകളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ കർഷകർക്കും സാധാരണ ക്കാർക്കും എതിരല്ല.അനധികൃതമായ വ്യവഹാരങ്ങൾ നിയന്ത്രിക്കാൻ ഉതകുന്ന ഭേദഗതികളെ ഉദ്യോഗസ്ഥരുടെ അധികാര കേന്ദ്രീകരണമി ല്ലാതെ എങ്ങനെ നടപ്പാക്കാം എന്ന് പരിശോധിക്കണം.
നിയമങ്ങൾ പുതിയ സമീപനങ്ങളിൽ കാട്ടു മൃഗങ്ങളുടെ ആക്രമണ ത്താൽ മുറിവേൽക്കുന്നവർക്കും മരണപ്പെടുന്നവർക്കും കൂടുതൽ നഷ്ടപരിഹാരം നൽകുവാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടില്ല എന്ന വിമർശനം ഗൗരവതരമാണ്.
വനത്തിനുള്ളിലും നിയന്ത്രണങ്ങൾ ആവശ്യമുള്ള മറ്റിടങ്ങളിലും നിലവി ലുള്ള സംരക്ഷണ ശ്രമങ്ങൾ എങ്ങും എത്തുന്നില്ല എന്ന് 90% തണ ലുള്ള കേരളത്തിലെ കാടുകളുടെ വിസ്തൃതി പരിശോധിച്ചാൽ വ്യക്ത മാണ്.1633 ച. Km ൽ മാത്രമാണ് Dense Forest എന്ന് വിളിക്കാവുന്ന കാടുകൾ ഉള്ളത്.11500 ച.Km കാടുകൾ കേരളത്തിന് ഉണ്ട് എന്ന വിവരണത്തിനൊപ്പമാണ് ഇടതൂർന്ന വനങ്ങൾ നാമമാത്രമായി തുടരു ന്നത്.പശ്ചിമഘട്ടത്തിൻ്റെ കരുത്ത് ചോർന്നു പോകുന്നതിൻ്റെ തിരിച്ചടി കൾ 2018 മുതൽ പ്രകടമാണ്.എന്നാൽ ദുരന്തങ്ങൾക്കു വിധേയരാകു ന്നവരുടെ കൂട്ടത്തിൽപെട്ടവരെയും കൂടെ നിർത്തി വന സംരക്ഷണ നിയമങ്ങളെ ചോദ്യം ചെയ്യാൻ കൈയ്യേറ്റക്കാരും ഭൂമി കച്ചവടക്കാരും ഖനന ലോബികളും മത നേതൃത്വത്തെയും രാഷ്ട്രീയക്കാരെയും ഉപയോഗപ്പെടുത്തുകയായിരുന്നു വീണ്ടും .
ഭേദഗതികൾ വഴി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന അമിതാധി കാരം ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ട് എന്നത് വസ്തുത യാണ്.അത്തരം പരിഭവങ്ങൾ പരിഹരിച്ചു കൊണ്ട് വനങ്ങളെ കൂടുതൽ സംരക്ഷിക്കാൻ പുതിയ ഭേദഗതിക്ക് കഴിയുമായിരുന്നു.
കാലാവസ്ഥ ദുരന്തങ്ങൾ ശക്തമായി തുടരുമ്പോഴും കർബൺ ബഹിർ ഗമനം പൂജ്യമാക്കി എടുക്കാനും ലോകരാഷ്ട്രങ്ങൾ നടത്തുന്ന ശ്രമ ങ്ങൾക്കൊപ്പം ഇന്ത്യയും ഉണ്ട് എന്ന് ഉറപ്പു നൽകിയ സർക്കാർ തന്നെ ദേശീയ വന നിയമത്തെ(1980)നിശബ്ദമാക്കാനുള്ള നിയമ ഭേദഗതി നടപ്പിലാക്കുന്നു .ദേശീയമായി വനങ്ങൾ കോർപ്പറേറ്റുകൾക്കും തീരങ്ങൾ ടൂറിസം-തുറമുഖ ലോബികൾക്കും കൈമാറുമ്പോൾ അവശേഷിക്കുന്ന കാടുകളും ചതുപ്പുനിലങ്ങളും കണ്ടൽകാടുകളും എന്നന്നെക്കുമായി നഷ്ടപ്പെടുകയാണ്.
അവശേഷിക്കുന്ന കാടുകൾ നിലനിർത്താൻ നടക്കുന്ന ശ്രമങ്ങളെ സർക്കാരിനെക്കാൾ വാശിയോടെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് മതനേതൃത്വങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളു ടെയും പിന്തുണ ശക്തമായിട്ടുണ്ട് എന്നതിനുള്ള തെളിവാണ് വന നിയമ ഭേദഗതിയിൽ നിന്നുള്ള കേരള സർക്കാർ പിൻമാറ്റം വ്യക്തമാക്കിയത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
.jpg)