കൊറോണ കാലത്ത് ചെയ്യാവുന്ന കൃഷി രീതികൾ
First Published : 2020-04-02, 12:31:41pm -
1 മിനിറ്റ് വായന

കൊറോണയുടെ പേരിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ തുടരുകയാണ്. നിലവിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിക്കാൻ ഇനിയും 12 ദിവസങ്ങൾ ബാക്കി നിൽക്കുകയാണ്. ലോക്ക് ഡൗൺ നീട്ടില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ തീരുമാനം എന്താകുമെന്ന് കണ്ടറിയേണ്ടതുണ്ട്. ലോക്ക് ഡൗൺ നീട്ടിയില്ലെങ്കിലും ഉടനെ തന്നെ പഴയ രീതിയിൽ കാര്യങ്ങൾ ആകാൻ ഇനിയും ദിവസങ്ങൾ എടുക്കും.
നിലവിലെ ലോക്ക് ഡൗണിൽ ഇനിയും 12 ദിവസങ്ങൾ ശേഷിക്കുന്നുണ്ട്. ഈ 12 ദിവസങ്ങളിലെ അൽപ സമയം ഉപയോഗിച്ചാൽ വരുന്ന നാളുകളിൽ സ്വന്തം വീടുകളിൽ ഉണ്ടാകുന്ന വിഷമില്ലാത്ത പച്ചക്കറികൾ നമുക്ക് ഉപയോഗിക്കാം. വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ ചെയ്യാൻ പറ്റിയ ചില കൃഷി രീതികൾ പരിചയപ്പെടുത്തുകയാണ് ഗ്രീൻ റിപ്പോർട്ടർ.
1. പയർ ഉണ്ടെങ്കിൽ ഒരു ചാക്കിൽ / പ്ലാസ്റ്റിക്ക് കവറിൽ മണ്ണ് നിറച്ച് 6-7 പയർഇട്ടു വെള്ളം ഒഴിക്കുക 4 ആഴ്ച കഴിയുമ്പോൾ കറിവെയ്ക്കാനുള്ള പച്ച പയർ ലഭിക്കും അല്ലെങ്കിൽ മുറ്റത്ത് നടുക. വള്ളി കെട്ടി കൊടുക്കുവാൻ കഴിയുന്ന തരത്തിൽ വീടിന്റെ കോണിലോ മറ്റോ നടുക. വള്ളി വാങ്ങാൻ പുറത്ത് പോകരുത് പഴയ സാരിയുടേയോ മുണ്ടിന്റെ യോ കര കീറിയെടുക്കുക
2. അടുത്ത ചാക്കിൽ 2 സവാള നടുക. അതിന്റെ തണ്ട് തോരൻ വയ്ക്കാം
3. ഒരു ഉരുളക്കിഴങ്ങ് 4 ആയി മുറിച്ച് 4 കവറിൽ നടുക. ചിലർ അതിന്റെ ഇല കറി വയ്ക്കാറുണ്ട്
4. ഇഞ്ചി വാങ്ങിയത് ഉണ്ടെങ്കിൽ 2 കഷണം ഒടിച്ച് 2 കവറിൽ നടുക
5. മുളക് പൊട്ടിച്ച് അരി എടുത്ത് കവറിൽ നടുക 6. ബീൻസ് വാങ്ങിയതിൽ പഴുത്തതിൽ നിന്ന് വിത്തെടുത്ത് കവറിൽ നടുക ഇതിന് കമ്പ് കുത്തിക്കൊടുക്കേണ്ടി വരും. ഒരു കയർ കെട്ടിയാലും മതി.
6. വള്ളി പയർ വാങ്ങിയതിൽ പഴുത്തത് ഉണ്ടെങ്കിൽ ഒരു കവറിൽ നടുക.
7. ചേമ്പ് വാങ്ങിയത് ഉണ്ടെങ്കിൽ 1 കവറിൽ ഒരു വിത്ത് നടുക തണ്ട് തോരൻ വയ്ക്കാൻ കിട്ടും.
8. ഒരു കവറിൽ വെളുത്തുള്ളിയുടെ 2 അല്ലി നടുക
9. മല്ലി ചെറുതായി ചതച്ച് 5എണ്ണം ഒരു കവറിൽ നടുക മല്ലിയില ലഭിക്കും
10. തക്കാളി മുറിക്കുമ്പോൾ വിത്തെടുത്ത് എടുത്ത് 2 കവറിൽ നടുക.
ഈ വിത്തുകൾ കുഴിച്ചിടുമ്പോൾ അൽപം വെണ്ണീറോ, ചാണകപ്പൊടിയോ എല്ലാം ഉപയോഗിക്കാവുന്നതാണ്. ഇതൊന്നും ഇല്ലെങ്കിൽ കൂടിയും ഇവയെല്ലാം വീട്ടിൽ ചെയ്യാവുന്നതാണ്. എന്നാൽ, വിത്ത്, വളം എന്നിവ വാങ്ങാൻ അടുത്ത വീട്ടിൽ പോലും പോകരുത് എന്നത് ശ്രദ്ധിക്കണം. വീട്ടിലിരുന്ന് കൊറോണക്കെതിരെ പോരാടുന്നതിനൊപ്പം കുടുംബത്തിന് ഭക്ഷ്യ സുരക്ഷ കൂടി ഒരുക്കൂ.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)
1.jpg)
2.jpg)