5 ഹെക്ടർ കാടു തകർന്നപ്പോൾ അപ്രത്യക്ഷമായത് ഒരു സൂക്ഷ്മ ജൈവമണ്ഡലം !


First Published : 2024-08-09, 09:50:35pm - 1 മിനിറ്റ് വായന


ഭൂമിശാസ്ത്രപരമായി ദുർബല പ്രദേശമായി മാറിയിട്ടുണ്ട് ലോക വൈവിധ്യ കലവറയായി പരിഗണിക്കുന്ന വയനാട്.
കഴിഞ്ഞ 10 വർഷത്തിനിടെ 7 ഇനം പുതിയ സസ്യങ്ങളെയാണ് മുണ്ടെക്കൈ മലമേഖലകളിൽനിന്ന് കണ്ടെത്തിയത്.2021-ൽ നടത്തിയ പക്ഷി സർവേയിൽ166 ഇനം പക്ഷികളെ കണ്ടെത്തി. 


മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ നശിച്ചത് പശ്ചിമ ഘട്ട ത്തിന്റെ ജൈവവൈവിധ്യ കലവറയായ കാടുകൾ.ഉരുൾ പൊ ട്ടലിന്റെ ഉദ്‌ഭവസ്ഥാനമായ വെള്ളൊലിപ്പാറയോട് ചേർന്നുള്ള 5 ഹെക്ടർ വനം ഉരുൾ പൊട്ടലിൽ ഒലിച്ചു പോയതായാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.


ചൂരൽമലയോടു ചേർന്നുള്ള 309 വനഭാഗവും ഇല്ലാതായി. പശ്ചിമഘട്ട മലനിരകളിലെ അപൂർവയിനം സസ്യങ്ങളുടെയും ജന്തുജീവജാലങ്ങളുടെയും കലവറയാണ് ദുരന്തംനടന്ന പ്രദേശം.


വംശനാശഭീഷണി നേരിടുന്ന ബാണാസുര ചിലപ്പന്റെ അവശേ ഷിക്കുന്ന ആവാസ വ്യവസ്ഥകളിലൊന്നാണ് വെള്ളരിമല. നീലഗിരി പാറ്റപിടിയൻ ചെമ്പൻ ഏറിയൻ വെള്ളിക്കണ്ണിപ്പ രുന്ത് എന്നിവയും ഇവിടെയുണ്ട്.


വയനാടൻ ഡാഫഡിൽസ് ഓർക്കിഡുകൾ,ബാംബു ഓർക്കിഡ് തുടങ്ങി പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന സസ്യജാല ങ്ങളും ഇവിടെയുണ്ട്. 


ദുരന്തത്തിൽ ജൈവസമ്പത്തിന് കാര്യമായ നാശനഷ്ടങ്ങൾ പറ്റിയതിനൊപ്പം അധിനിവേശ സസ്യങ്ങൾ കാട്ടിലേക്ക് കടന്നു കയറാനുള്ള സാധ്യതകൂടിയുണ്ട്.


ദുരന്തത്തിനുശേഷം രണ്ടു മ്ലാവുകളുടെ ജഡംമാത്രമേ കണ്ടെ ടുക്കാനായുള്ളൂ.അപകടങ്ങൾ സംഭവിക്കുമ്പോൾ ആനയുൾ പ്പെടുന്ന മൃഗങ്ങൾ ഉൾക്കാട്ടിലേക്ക് വലിയാറുള്ളതിനാൽ അവർ സുരക്ഷിതരായി.


കാടുകളിൽ സംഭവിക്കുന്ന ദുരന്തങ്ങൾ വർധിക്കുന്നത് ജൈവ വൈവിധ്യങ്ങളെയും പ്രതികൂലമായി ബാധിക്കും.5 ഹെക്ടർ കാടുകളുടെ തകർച്ച ആ പ്രദേശത്തിൻ്റെ ജൈവ മണ്ഡലത്തെ തന്നെ തകർത്തു എന്ന് കാണാം.കൃഷിയും മനുഷ്യവാസവും അസാധ്യമാക്കി.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment