അതിസമ്പമാണ് വയനാട്, പക്ഷെ !


First Published : 2024-11-11, 11:10:55am - 1 മിനിറ്റ് വായന


വയനാട്ടിൽ നിന്നുള്ള സമീപകാല വാർത്തകൾ സുഖകരമല്ലാ തെയായതിൽ ആ നാട്ടുകാർ പൊതുവെ ഉത്തരവാദികളല്ല. അരനൂറ്റാണ്ടായി സർക്കാരുകൾ പിന്തുടരുന്ന വികസന പദ്ധതികളുടെ പൊള്ളത്തരങ്ങൾ മനസ്സിലാക്കാൻ ഇന്നത്തെ വയനാടിൻ്റെ അവസ്ഥ പരിശോധിച്ചാൽ മതി.

പ്രവാസി മലയാളികൾ കുറവല്ലാത്ത വയനാടിൻ്റെ പ്രകൃതി സമ്പന്നത അത്ഭുതകരമാണ്.കുന്നുകളും താഴ്വാരവും നീരുറ വകൾ നിറഞ്ഞ പച്ചപ്പും നിറഞ്ഞുനിൽക്കുന്നു.കുന്നുകൾ വൃക്ഷ നിബിഢമായിരുന്നു.താഴ്വരകൾ വയലുകളിൽ അവസാ നിക്കും.മൂടൽമഞ്ഞും ചെറിയ മഴതുള്ളികളുടെ നീണ്ട സമയ ത്തെ സാനിധ്യവും അധ്വാനശീലരായ ജനങ്ങളും ജൈവമണ്ഡ ലമായ(Intenational Biosphere) പ്രദേശത്തെ പാരിസ്ഥിതികമാ യി അതിസമ്പന്നമാക്കി.അതിന്റെ ഗുണഭോക്താക്കളാകേണ്ട വയനാട്ടിലെ ഏറ്റവും വലിയ ജനവിഭാഗമായ ആദിമവാസിക ളും പരമ്പരാഗത കർഷകരും പടിപടിയായി ക്ഷയിച്ചുവന്നത്, തോട്ടം മുതലാളിമാരും ഭൂമി കച്ചവടക്കാരും അനുബന്ധ രംഗ ത്തുള്ളവരും വയനാടിനെ അവരുടെ താൽപ്പര്യങ്ങൾക്കായി മാറ്റി എടുത്തതിനാലാണ്.അതിനെ എതിർത്തവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയ ചരിത്രവുമുണ്ട്. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷപാർട്ടികളുടെ സഹകരണ ത്തോടെ വയനാട്ടിൻ്റെ കാർഷിക ബന്ധങ്ങളെയും പ്രകൃതി ഘടനയെയും മാറ്റി എഴുതിയതിൻ്റെ ഫലമാണ് സമ്പന്നമായ ജില്ല രാജ്യത്തെ ഏറ്റവും പിന്നോക്ക ജില്ലയുടെ പട്ടികയിൽ ഇടം നേടിയത്.മറ്റൊരു തിരിച്ചടിയാണ് പ്രകൃതി ദുരന്തങ്ങൾ ഇടതടവില്ലാതെ ജില്ലയിൽ  ആവർത്തിക്കുന്നതും .


നൂൽ മഴകളും കോടമഞ്ഞും സൗമ്യമായ പകൽ ചൂടും വയലു കളുടെ നാടിനെ കാർഷിക സമ്പന്നമാക്കി.150ലധികം നെൽ വിത്തുകൾ കൃഷിചെയ്തിരുന്ന ജില്ലയിൽ കാപ്പി,കുരുമുളക്, തെയില,ഏലം തുടങ്ങിയ വിളകൾ സമൃദ്ധമായിരുന്നു.കൃഷി ക്കാരിൽ മിക്കവർക്കും സാമ്പത്തിക സുരക്ഷിതരായ ഒരു പൂർവ്വകാലമുണ്ടായിരുന്നു.പ്രകൃതിയെ പരിഗണിച്ചുള്ള കൃഷിയും ജീവിതവും വയനാട്ടുകാരും പ്രകൃതിയും ആസ്വദിച്ചു.


വയനാട്ടിലെയ്ക്ക് സഞ്ചാരികൾ ഉണ്ടായിരുന്നു എങ്കിലും അതിൻ്റെ പേരിൽ വൻകിട നിർമാണവും റിയൽ എസ്റ്റേറ്റ് വ്യവഹാരങ്ങളും ശക്തമായിരുന്നില്ല.വനങ്ങൾ വെട്ടിമാറ്റി സായിപ്പന്മാൻ തുടങ്ങിയ തോട്ടവ്യവസായങ്ങളുടെ പ്രശ്നങ്ങ ൾ മറയ്ക്കുവാനാണ് 57 മുതലുള്ള സർക്കാരുകൾ ശ്രമിച്ചത്. സായിപ്പന്മാർ ഉപേക്ഷിച്ചുപോയ തോട്ടങ്ങൾ പൊതു ഉടമസ്ഥ തയിൽ എത്തിച്ച് വനമാക്കി മാറ്റാൻ സർക്കാർ തയ്യാറല്ല. തോട്ടങ്ങളെ പൊതു ഉടമസ്ഥതയിൽ നിർത്തുവാനും മടിച്ചു. അനധികൃതമായി തോട്ടങ്ങൾ കൈവശം വെച്ചവർ തുണ്ടു തുണ്ടാക്കി മറിച്ചു വിൽക്കുവാനും കൂടുതൽ കാടുകൾ വെട്ടി വെളിപ്പിക്കുവാനും തയ്യാറായി.പെരിയയും മുട്ടിലും മുതലായ നിരവധി കുപ്രസിദ്ധ മരം മുറി സംഭവങ്ങൾ കാടുകളുടെ കരുത്തു തകർത്തു.നെൽവയലുകളിൽ മറ്റു കൃഷികളും തുടങ്ങി,ശേഷം വയലുകൾ ഇല്ലാതായി.മറ്റു ഭൂമിയുടെ ഘടന യും മാറ്റി എടുത്തു.ചാലിയാർ പുഴയുടെ ഒട്ടുമിക്ക ചാലുകളും ഇല്ലാതായി.കാടുകൾ വെട്ടിതെളിച്ചുള്ള തോട്ടം കൃഷിയുടെ വ്യാപനം വർധിച്ചതും അസ്ഥിരത വർധിക്കാൻ ഇടയുണ്ടാക്കി എല്ലാ പ്രവർത്തികളും വയനാടിൻ്റെ വികസനത്തിനാണ് എന്ന് സർക്കാർ വാദിച്ചപ്പോൾ അതിൻ്റെ ഗുണഭോക്താക്കളാകാൻ യഥാർത്ഥ വയനാട്ടുകാർക്ക് കഴിഞ്ഞില്ല.അവർക്കാവട്ടെ പ്രതിസന്ധികൾ വർധിച്ചു.മാറിയ കാലാവസ്ഥയുടെ സാഹച ര്യത്തിൽ അത് ദുരന്തങ്ങളായി മാറിയിരിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ മലനിരകളുടെ ചരിഞ്ഞ ഇടങ്ങളിലും പുഴയുടെ ഓരങ്ങളിലും വീടുവെച്ചു താമസിക്കാൻ നിർബന്ധി തമായത് പതിനായിരക്കണക്കിന് ഏക്കർ സ്ഥലം തോട്ടം മുതലാളിമാർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ജില്ലയിലാണ് എന്ന വിരോധാഭാസത്തെ മറക്കുവാനാണ് രാഷ്ട്രീയ പാർട്ടികൾ താൽപ്പര്യം കാണിച്ചിട്ടുള്ളത്.

 
 
കേരളത്തിലെ ജില്ലകളിൽ വെച്ച് ഏറ്റവും കുറവ് ജനസംഖ്യ യുള്ള വയനാട്ടിൽ(8.45ലക്ഷം)ആളോഹരി ഭൂ-ലഭ്യത കൂടുതൽ ഉണ്ട്.എന്നാൽ ഭൂരാഹിത്യത്തിൽ മാത്രമല്ല സാക്ഷരത മുതൽ മെഡിക്കൽ കോളജ് വിഷയത്തിലും മറ്റും ഇല്ലായ്മയുടെ കണക്കുകളാകും കൂടുതൽ പറയാൻ.ലോകത്തെ ഏറ്റവും പ്രധാന നീലഗിരി ജൈവ മണ്ഡലം(Biosphere)ഈ ജില്ലയെ പ്രകൃതി സമ്പത്തിൻ്റെ കാര്യത്തിൽ അതി സമ്പന്നമാക്കുന്നു.


ജൈവ മണ്ഡലങ്ങൾ 17സേവനങ്ങൾ (ecosystem Services) നൽകുന്നു.പരാഗണവും ഭക്ഷണവും തണലും വെള്ളവുമൊ ക്കെ അതിൽ പെടുന്നുണ്ട്.ഓരോ വർഷവും ഇവ നൽകുന്ന സാമൂഹിക ധർമ്മത്തെ വിലയിരുത്തി ശാസ്ത്രലോകം അതിൻ്റെ വില കണക്കുകൂട്ടിയിട്ടുണ്ട്.


ഒരു ഹെക്ടർ ജൈവ മണ്ഡലം പ്രതിവർഷം സമൂഹത്തിന് നൽകുന്ന സേവനത്തിന്റെ മൂല്യം ശരാശരി 33150 ഡോളർ വരും.ഒരു ഹെക്ടർ പ്രതിവർഷം 28 ലക്ഷം രൂപയുടെ സേവന ങ്ങൾ നൽകുന്നു എന്നാണ് അർത്ഥം.നീലഗിരി കാടുകളുടെ വിസ്തൃതി 5520 ച.Km.കേരള അതൃത്തിയ്ക്കുള്ളിൽ ജൈവ മണ്ഡലം1455 ച.Km വ്യാപിച്ചിരിക്കുന്നു.അതൃത്തിക്കുള്ളിൽ വരുന്ന 1455 ച.Km നീലഗിരി ജൈവമേഖലയ് ക്ക് 145500 x 28 ലക്ഷം രൂപയാണ് പ്രതിവർഷ സേവന വില,40400 കോടി രൂപ.


വയനാട്ടിലെ 264 ച.Km കാടുകൾ 7700 കോടി രൂപയാണ് പ്രതി വർഷ പ്രകൃതി മൂലധന(Natural Capital)മായി പങ്കുവെയ്ക്കു ന്നത്.ചാലിയാറിലെ മീനും വെള്ളവും കാർഷിക വിഭവങ്ങൾ ഉണ്ടാകുന്നതിലെല്ലാം പങ്കു വഹിക്കുന്ന വയനാടൻ കാടുക ളുടെ മൂല്യമാണ് ഈ തുകയിൽ അടങ്ങിയിരിക്കുന്നത്.

ഭാഗം - 1

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment