ആദിവാസികൾക്കുള്ള ഭൂമി വില്പനയുടെ മറവില്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍
First Published : 2020-07-15, 12:50:57pm -
1 മിനിറ്റ് വായന

പാലക്കാട്: ആദിവാസികള്‍ക്കുള്ള ഭൂമി വില്പനയുടെ മറവില്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍. കോട്ടോപ്പാടം നമ്പര്‍ ഒന്ന് വില്ലേജ് ഓഫിസറായ കൊല്ലം സ്വദേശി പുത്തന്‍വീട്ടില്‍ ഹരിദേവിനെയാണ് വിജിലന്‍സ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. പ്രദേശത്തെ പത്തോളം ആദിവാസികള്‍ക്ക് ഭൂമി വില്പന നടത്താന്‍ വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് നല്കാന് കൈക്കൂലി ആവശ്യപ്പെതുകയായിരുന്നു ഇയാൾ.
കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ഒതുക്കുമ്പുറത്ത് ഷിഹാബുദ്ദീന് നല്കിയ പരാതിയെ തുടര്‍ന്നാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. ഭൂമിയുടെ വിലനിര്‍ണയ സര്‍ട്ടിഫിക്കറ്റിന് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും നല്‍കാത്തതിനെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.കഴിഞ്ഞ ദിവസം മറ്റ് രണ്ട് ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനായി സര്‍ട്ടിഫിക്കറ്റിന് വേണ്ടി 10,000 രൂപ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് വിജിലന്‍സിനെ സമീപിച്ചതെന്ന് പരാതിക്കാരന് പറഞ്ഞു.
വിജിലന്‍സ് ഡിവൈ.എസ്.പി ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)
1.jpg)
2.jpg)