വിനോദ സഞ്ചാരികൾ കേരളത്തെ മറക്കാൻ ഇഷ്ടപ്പെടുന്നുവൊ ?


First Published : 2024-11-25, 10:53:47am - 1 മിനിറ്റ് വായന


ഭാവി കേരളത്തിൻ്റെ നട്ടെല്ലായി കരുതി വരുന്ന വിനോദ സഞ്ചാരമേഖലയെ പറ്റി Fordose"No List 2025"ൽ God's Own Country ഇടം നേടിയതിനെപറ്റി ടൂറിസം മന്ത്രിയും മറ്റു ബന്ധ പ്പെട്ടവരും നിശബ്ദരായിരിക്കുന്നത് സ്വാഭാവികമാണ്.1930 മുതൽ വിനോദ സഞ്ചാര രംഗത്തു പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ,വിനോദസഞ്ചാരികൾ സന്ദർശിക്കാൻ താൽപ്പര്യം നഷ്ടപ്പെട്ടിരിക്കുന്ന 15 ഇടങ്ങളിൽ ഒന്നായി കേരളത്തെ രേഖ പ്പെടുത്തിയത് മനപ്പൂർവ്വമല്ല.മറ്റ് 14 ഇടങ്ങളെ പറ്റി സൂചിപ്പി ക്കുന്ന പോലെ തന്നെ വിനോദയാത്രികരെ അകറ്റാൻ കാര ണമായ ഘടകങ്ങൾ കേരളത്തിൽ വർധിയ്ക്കുകയാണ് എന്ന് തിരിച്ചറിയാൻ നമ്മുടെ 14 ജില്ലകളും സാക്ഷികളായിട്ടുണ്ട്.


പ്രകൃതി ഘടനയെ മാറ്റിമറിയ്ക്കുന്ന ഭൂവിനിമയവും നിർമാണ ങ്ങളും വയൽ നികത്തൽ മുതൽ കായൽ കൈയ്യേറ്റവും വിഴിഞ്ഞം പദ്ധതികളും തുടരുമ്പോൾ,വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ കുഴപ്പം പിടിച്ച പദ്ധതികളാണ് സർക്കാർ സ്വപ്നം കാണുന്നത്.സിൽവർ ലൈൻ,ജലപാതയ് ക്കായി പുതിയ കനാൽ,തുരങ്ക പാത,തീരങ്ങൾ കൈയേറിയും ചതുപ്പുകൾ നികത്തിയുള്ള നിർമാണങ്ങളും ഖനനവും ഒക്കെ വിനോദ സഞ്ചാരികളുടെ സൗകരുങ്ങളെ കരുതിയാണ് എന്നു പറയാൻ കഴിഞ്ഞ കാൽ നൂറ്റാണ്ടായി കേരള സർക്കാർ മടിയ് ക്കുന്നില്ല.ഈ സാഹചര്യത്തിലാണ് സഞ്ചാരികൾ അകന്നു പോകാൻ ആഗ്രഹിയ്ക്കുന്ന ഇടമായി കേരളം മാറുന്നത്.


ലോക തണ്ണീർതടങ്ങളുടെ പട്ടികയിൽപെട്ട വേമ്പനാട്ടു കായ ലും അഷ്ടമുടിയും ശാസ്താംകോട്ടയും ചെന്നെത്തിയ ദുര വസ്ഥകൾ എത്രയൊ പരിതാപകരമാണ്.ഇടനാടുകളുടെ മനോഹരമായ നെൽവയലുകളും അവയ്ക്കു ചുറ്റും അവസാ നിയ്ക്കുന്ന കുന്നുകളും കൈത്തോടുകളും എന്നെ കൈ മോശം വന്നു.പശ്ചിമഘട്ട മലനിരകളിൽപെട്ട പ്രദേശങ്ങളുടെ പ്രത്യേകതകൾ പഴം കഥകളായി.അറബിക്കടലും തീരവും ശത്രുക്കളെ പോലെ ആടി ഉലയുന്നു.ഇവയ്ക്കൊ പ്പമാണ് 40 ഡിഗ്രി കടക്കുന്ന ചൂടും പേമാരിയുടെയും ഉരുൾ പൊട്ടലുക ളുടെയും മണ്ണിടിച്ചിലിൻ്റെയും രാജ്യത്തെ കേന്ദ്രമായി (Epi center)കേരളം മാറിയത്.


ഇൻഡോനേഷ്യയുടെ ബാലി പ്ലാസ്റ്റിക് മാലിന്യത്താലും(Plastic Apocalypse) അധിക സഞ്ചാരികളാലും യാത്രികർ മാറിനിൽ ക്കാൻ ഇഷ്ടപ്പെടുന്ന ഇടമായി മാറിയിട്ടുണ്ട്.53 ലക്ഷം ടൂറിസ്റ്റു കൾ എത്തിയ രാജ്യത്താണ് ഇത്തരം ഒരവസ്ഥ ഉണ്ടായത്.


കൊഹ് സാമുവിൽ(Koh Samui),തായ്ലൻ്റ,അനിയന്ത്രിതമായ സന്ദർശകരുടെ വരവ് പ്രതിസന്ധി ഉണ്ടാക്കിക്കഴിഞ്ഞു.


മൗണ്ട് എവറസ്റ്റ് വൻതോതിൽ തിരിച്ചടി നേരിടുന്നു.ഷെർപ്പ കൾ പുണ്യഭൂമിയായി കരുതുന്ന ലോകാത്ഭുതം,അമിതമായ മല കയറ്റവും മാലിന്യങ്ങൾ കൊണ്ടും സഞ്ചാരികളെ ബുദ്ധി മുട്ടിയ്ക്കുന്നു.

അഗ്രിഗെണ്ടോ(Agrigento)യെ ബുദ്ധിമുട്ടിയ്ക്കുന്നത് ജല ക്ഷാമമാണ്.

ബ്രിട്ടീഷ് വെർജിൻ ദ്വീപ് , നിർമാണങ്ങളുടെ സാന്നിധ്യം കൊണ്ട് താൽപ്പര്യം നഷ്ടപ്പെടുത്തി.

ജപ്പാനിലെ ക്യോട്ടോ നഗരത്തെ Tourism Pollution ബാധിച്ചി രിക്കുന്നു."Kanko Kogai "എന്നാണ് ഈ പ്രതിസന്ധിയെ വിശേ ഷിപ്പിയ്ക്കുക.ലോകത്തെ 15 ഇടങ്ങൾ വിനോദ സഞ്ചാരിക ളെ മടുപ്പിയ്ക്കും വിധം മോശമായിരിക്കുന്ന കാരണങ്ങൾ എല്ലാം ബാധകമായ ഇടമായി കേരളം തീർന്നിട്ടുണ്ട്.


കാലാവസ്ഥാ മാറ്റത്തിനൊപ്പം തെറ്റായ വികസന സമീപനം  കൊണ്ട് വലിയ ദുരിതങ്ങൾ സംഭവിക്കുന്ന കേരളത്തിലെ യ്ക്ക് വിനോദ സഞ്ചാരികൾ എത്താൻ മടിയ്ക്കുന്നതിന് ഒന്നാമത്തെ ഉത്തരവാദികൾ നമ്മുടെ ഭരണകർത്താക്കൾ തന്നെ .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment