Whiskered tern, കരി ആള.
First Published : 2025-05-13, 09:53:29am -
1 മിനിറ്റ് വായന
1.jpg)
ലോക ദേശാടന പക്ഷി ദിനം : മെയ് 10
ദേശാടന പക്ഷികളുടെയും അവയുടെ ആവാസ വ്യവസ്ഥ കളുടെയും സംരക്ഷണത്തിന്റെ ആവശ്യകത എടുത്തു കാണിക്കുന്നു ലോക ദേശാടന പക്ഷി ദിനത്തിൽ.
ദേശാടന പക്ഷികൾ നേരിടുന്ന ഭീഷണികൾ,അവയുടെ പാരിസ്ഥിതിക പ്രാധാന്യം,അവയെ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകത എന്നിവയെ ക്കുറിച്ച് ആഗോള അവബോധം വളർത്താൻ സഹായിക്കുന്ന ഫലപ്രദമായ ഉപകരണമാണിത്.
2025 പ്രമേയം "പക്ഷി സൗഹൃദ നഗരങ്ങളും സമൂഹങ്ങളും സൃഷ്ടിക്കുക" എന്നതായിരിക്കുമെന്ന് ലോക ദേശാടന പക്ഷി ദിനത്തിൻ്റെ പങ്കാളികൾ പറയുന്നു.
ഒരു ദേശത്തു നിന്നും മുട്ടയിടാനും മറ്റും മറ്റൊരു ദേശത്തേക്ക് പറക്കുന്ന പക്ഷികളാണ് ദേശാടനപക്ഷികൾ.പക്ഷികളുടെ ദേശാടനം ഋതുക്കളൂമായി ബന്ധപ്പെട്ടിരിക്കുന്നു.
പക്ഷികളിലെ പല വിഭാഗങ്ങളൂം ദേശാടനം നടത്തുന്നവ യാണ്.ഇതിനിടയിൽ പട്ടിണികൊണ്ടും വേട്ടയാടൽ കൊണ്ടും വലിയ നാശം സംഭവിക്കുന്നെങ്കിലും ഒരു പ്രകൃതി പ്രതിഭാസം എന്നപോലെ അവ ഒരു ദേശത്തു നിന്നും വേറൊരിടത്തെക്ക് പറക്കുന്നു.
മനുഷ്യനുകിട്ടാവുന്ന ആദ്യ തെളിവുകളിലെല്ലാം പക്ഷികളുടെ സഞ്ചാരത്തെ പറ്റിപറയുന്നുണ്ട്.കാളിദാസന്റെ മേഘസന്ദേശ ത്തിൽ മാനസസരസ്സിൽ നിന്നും മുട്ടയിടാനായി മാലാകാര ത്തിൽ വന്നുപോകുന്ന വലാഹ പക്ഷികളെയും താമരത്തളിർ തിന്നുപറക്കുന്ന രാജഹംസങ്ങളെയും സൂചിപ്പിക്കുന്നുണ്ട്.
2024 ലെ ലോക ദേശാടന പക്ഷി ദിനത്തിൻ്റെ രണ്ടാം വാർഷിക അനുസ്മരണത്തോടനുബന്ധിച്ച് ഒക്ടോബർ 12 ൽ പക്ഷികളെയും അതിനു വേണ്ട പ്രാണികളെയും സംരക്ഷി ക്കണമെന്ന സന്ദേശമായിരുന്നു ഉയർന്നത്.
കേരളത്തിലെ പക്ഷി സങ്കേതങ്ങൾ :
കുമരകം പക്ഷി സങ്കേതം :
രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ പക്ഷി നിരീക്ഷക മേഖലയാണ് കുമരകം പക്ഷി സങ്കേതം.14 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന പക്ഷി സങ്കേതം രാജ്യത്തെ അപൂർവ്വ ദേശാടന പക്ഷികളെയും തണ്ണീർത്തടങ്ങളും കാണുന്നതി നുള്ള പ്രദേശമാണ്. ഹിമാലയം മുതൽ സൈബീരിയയിൽ നിന്നു വരെ വരുന്ന ദേശാടന പക്ഷികളെ ഇവിടെ നിരീക്ഷിക്കാം.
ചൂളന്നൂർ മയിൽ (മയിലാടുംപാറ)സങ്കേതം :
കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രമാണിത്.500 ഹെക്ടർ വിസ്തീർണമുള്ള വനപ്രദേശത്താണ് മയിൽ സങ്കേതം. മയിലുകളെ കൂടാതെ നൂറോളം ഇനം പക്ഷികളെയും ഇവിടെ കാണാം.
തട്ടേക്കാട് പക്ഷിസങ്കേതം :
1983 ഓഗസ്റ്റ് 27-നാണ് ഡോ.സാലിം അലി പക്ഷിസങ്കേതം അഥവാ തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽ വന്നത്. 25.16 ച.km വിസ്തീർണ്ണമുള്ള ഈ പ്രദേശം.
മംഗള വനം പക്ഷിസങ്കേതം
കൊച്ചി നഗരത്തിലെ ദ്വീപിലാണ് മംഗള വനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്.കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷി സങ്കേതമാണിത്.
കടലുണ്ടി പക്ഷിസങ്കേതം :
മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് കടലുണ്ടി പക്ഷിസങ്കേതം. കടലുണ്ടിപ്പുഴ അറബിക്കടലിൽ ചേരുന്ന ഭാഗത്ത് ചെറു ദ്വീപുകളിലായി ഈ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നു.
മുണ്ടേരി പക്ഷിസങ്കേതം :
കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമ പഞ്ചായത്തിലാണ് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്.
പരിസ്ഥിതിയിലെ തിരിച്ചടികളും വികസന പദ്ധതികളും യുദ്ധവും എല്ലാം ദേശാടനക്കിളികളെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
1.jpg)