ശബ്ദ ഭീകരതയ്ക്കെതിരെ പ്രതികരിക്കാൻ !


First Published : 2026-04-13, 02:08:20pm - 1 മിനിറ്റ് വായന


കേരളത്തിൽ 2000-ലെ ശബ്ദമലിനീകരണ നിയന്ത്രണ നിയമം വെറുമൊരു നോക്കുകുത്തിയായി മാറിയിരിക്കുക യാണ്. 1993-ൽ തന്നെ സംസ്ഥാന സർക്കാർ നിരോധിച്ച കോളാമ്പി സ്പീക്കറുകൾ ഇന്നും സജീവമാണ്.ഇവ മാത്രമല്ല, അവയുടെ പെട്ടിരൂപത്തിലുള്ള പതിപ്പുകളും ഹൈപ്രഷർ ഹൈ ഫ്രീക്വൻസി ഡിജിറ്റൽ പതിപ്പുകളും ഇന്ന് വേഷം മാറി  ആരാധനാലയങ്ങളിലും ഉത്സവവേദികളിലും പൊതുഇടങ്ങ ളിലും രാപ്പകൽ അലറുകയാണ്. ചുറ്റുപാടുമുള്ള ജനങ്ങളുടെ ശാന്തിയും സ്വസ്ഥതയും നശിപ്പിക്കുന്ന ഈ പ്രവണത പച്ചയായ കോടതിയലക്ഷ്യവും പൊതുജനാരോഗ്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയുമാണ്.ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം എന്നിങ്ങനെ യാതൊരു മതവ്യത്യാസവുമില്ലാതെ 2000-ലെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം നടപ്പിലാക്കണ മെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് (WA 235/2001) ഇ പൂർണ്ണമായി നടപ്പിലാക്കപ്പെട്ടിട്ടില്ല .


ആഘോഷങ്ങളുടെ മറവിലെ ശബ്ദഭീകരതയും ലഹരിയും
ഇന്നത്തെ ഉത്സവക്കാഴ്ചകളിൽ ഏറ്റവും വലിയ ശബ്ദഭീകര നാകുന്നത് കൂറ്റൻ ഡി.ജെ (DJ)ലോറികളാണ്.ഉത്സവങ്ങളി ലെ നെടും കുതിരകൾക്കും പാരമ്പര്യ കെട്ടുകാഴ്ചകൾക്കു മൊപ്പം തലയുയർത്തി വരുന്ന ഈ വാഹനങ്ങൾ സൃഷ്ടിക്കുന്നത് കാതടപ്പിക്കുന്ന ശബ്ദ തരംഗങ്ങളാണ്. കാർഷിക ഉത്സവങ്ങളുടെയും ആരാധനാലയങ്ങളിലെ പ്രാർത്ഥനാചടങ്ങുകളുടെയും യഥാർത്ഥ മാനസികാവസ്ഥ യെയാണ് ഇതിലൂടെ തകർത്തെറിയുന്നത്. പാരമ്പര്യത്തിന്റെ പേരും പറഞ്ഞ് ഇന്ന് നാം കൊട്ടിഘോഷിക്കുന്നത് കേവലം ചെവിപൊട്ടിക്കുന്ന ശബ്ദഭീകരതയെ മാത്രമാണ്.


അതിർത്തി കടന്നെത്തുന്നതും നമ്മുടെ നാട്ടിലെയുമായ വലിയ ലോറികളിൽ കെട്ടിവെച്ച പലവർണ്ണങ്ങളിലുള്ള കറങ്ങുന്ന ലേസർ ലൈറ്റുകൾ,120 ഡെസിബെല്ലിന് മുകളിൽ ശബ്ദം മുഴക്കുന്ന അൾട്രാ ലോ-ഫ്രീക്വൻസി ബാസ് സ്പീക്കറുകൾ,മിഡ്-ഹൈ ഫ്രീക്വൻസി സ്പീക്കറുകൾ എന്നിവ ഉപയോഗിച്ചാണ് ഈ ഡി.ജെ ശബ്ദം അലറിയടു ക്കുന്നത്.ഇവ ജനങ്ങളുടെ കർണ്ണപുടങ്ങൾ മാത്രമല്ല, ഒരു നാടിന്റെ തലച്ചോറും ഹൃദയവും കൂടിയാണ് തകർക്കുന്നത്. ഇത്തരം ആഘോഷങ്ങളിൽ അദൃശ്യമായി ലഹരിയുടെ സാന്നിധ്യമുണ്ടെന്നത് പോലീസ് പോലും ശരിവെക്കുന്ന യാഥാർത്ഥ്യമാണ്.


മനുഷ്യന്റെ ജീവനെടുക്കുന്ന ലഹരിയുടെ ശാസ്ത്രം 
ഒരു നിമിഷം ചിന്തിച്ചു നോക്കൂ ! കത്തുന്ന ഒരു മെഴുകുതിരി നാളത്തിൽ ഒരു മിനിറ്റ് വിരൽ വെക്കാൻ നിങ്ങൾക്ക് കഴിയുമോ?. ഇല്ല, വാശിപിടിച്ചാൽ പോലും നിങ്ങളുടെ തലച്ചോർ അതിനു നിങ്ങളെ അനുവദിക്കില്ല.മനുഷ്യൻ വനത്തിൽ കഴിഞ്ഞിരുന്ന കാലം മുതൽ ജീവൻ നിലനിർ ത്താൻ പ്രകൃതി നൽകിയ 'ഫൈറ്റ് ഓർ ഫ്ലൈറ്റ്'(Fight or Flight) എന്ന ജൈവ അലാർംസിസ്റ്റമാണ് ഈ പ്രതിരോധത്തിന് കാരണം.

തുടർച്ചയായി 85 ഡെസിബെല്ലിന് മുകളിൽ ശബ്ദം കേൾക്കു മ്പോൾ നമ്മുടെ ശരീരത്തിൽ അഡ്രിനാലിനും പഞ്ചസാരയും രക്തസമ്മർദവും  കുത്തനെ ഉയരും."ജീവൻ അപകടത്തിലാണ്, ഉടൻ ഇവിടെ നിന്ന് ഓടി രക്ഷപെടുക!" എന്ന് തലച്ചോർ നമ്മോട് കേണപേക്ഷിക്കും.ഈ ജൈവികമായ മുന്നറിയിപ്പിനെ തച്ചുടച്ച്,കാതടപ്പിക്കുന്ന ശബ്ദകോലാഹലത്തിന് നടുവിൽ ഒരാൾ മണിക്കൂറുകളോളം ഉറഞ്ഞുതുള്ളുന്നുണ്ടെങ്കിൽ ഒന്ന് ഓർക്കുക, പ്രകൃതിദത്തമായ ആ ഭയത്തെയും വേദനയെയും ഇല്ലാതാ ക്കാൻ അവിടെ 'ലഹരി' പ്രവർത്തിച്ചിട്ടുണ്ട്.സ്വന്തം ജീവൻ പണയപ്പെടുത്തിയുള്ള ഉറഞ്ഞു തുള്ളൽ കേവലമായ ആത്മഹത്യാശ്രമമാണ്!


കുട്ടികൾക്ക് 50 ഡെസിബെല്ലിന് താഴെയുള്ള ശബ്ദമാണ് ആരോഗ്യകരമായത് എന്ന് ശാസ്ത്രജ്ഞർ കർശനമായി നിർദേശിച്ചിട്ടുണ്ട്.എന്നിട്ടും 100-ലധികം ഡെസിബെൽ ശബ്ദമുള്ള ഡി.ജെ പ്രഭവങ്ങളുടെ അടുത്തോ കോളാമ്പി വാഹനങ്ങൾക്ക് കീഴിലോ സ്വന്തം കുഞ്ഞുങ്ങളുമായി പോകുന്ന അച്ഛനമ്മമാർക്ക് ഒരു മനസാക്ഷിക്കുത്തും ഉണ്ടാകാറില്ല എന്നതാണ് വാസ്തവം.


കൂടുതൽ വിവരങ്ങൾക്കും പരാതികൾ നൽകുന്നതിനുള്ള സഹായങ്ങൾക്കും സന്ദർശിക്കുക: 
Website: noisepollutioncontrol.org

 

മനു എ എസ് 

Campaign Co-ordinator, Silence the Noise · esSense Global 
കൂടുതൽ വിവരങ്ങൾക്ക്: noisepollutioncontrol.org

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment