കേരളത്തിൽ അൾട്രാ വയലറ്റ് രശ്മികളുടെ തീവൃത വർദ്ധിക്കുന്നു !


First Published : 2025-03-13, 02:40:22pm - 1 മിനിറ്റ് വായന


ജനുവരി 1 മുതൽ ഫെബ്രുവരി 28വരെയുള്ള കേരളത്തിൻ്റെ സീസണിൽ ലഭിക്കേണ്ട 21.1mm മഴയിൽ ഇത്തവണ ലഭിച്ചത് 7.2 mm മാത്രമായിരുന്നു.മാർച്ച് 1 മുതൽ 11 വരെ 9.1mm മഴയും കിട്ടി. 


ജനുവരി,ഫെബ്രുവരി മാസങ്ങളിൽ കൊടും ചൂടിൽ കേരളം വലയുക യായിരുന്നു.മാർച്ച് മാസത്തിൽ ചൂടിൽ നിന്നും രക്ഷയേകാൻ മഴ എത്തുമെന്നാണ് പ്രതീക്ഷ.ശൈത്യകാല മഴയിലുണ്ടായ കുറവാണ് ജനുവരിയിലും ഫെബ്രുവരിയിലും കേരളത്തിലെ താപനില കുതിച്ചു യരാനും കൊടുംചൂടിലാകാനുമുള്ള കാരണം.62% കുറവാണ് ശൈത്യകാല മഴയിലുണ്ടായത്.


കേരളത്തിൽ അനുഭവപ്പെടുന്ന വർദ്ധിച്ച ചൂടിനൊപ്പം Ultraviolet രശ്മി കളുടെ തീവൃത(UV index)രൂക്ഷമാകുകയാണ്.കൊല്ലം ജില്ലയിൽ UV index 10 രേഖപ്പെടുത്തിയത് ഈ തിങ്കളാഴ്ചയായിരുന്നു.വർധിച്ച ചൂടും ആർദ്രതയും മനുഷ്യർക്കും ജീവികൾക്കും ബുദ്ധിമുട്ടു വർധിപ്പിക്കുന്നു.


പത്തനംതിട്ട ജില്ലയിലും(കോന്നി)ആലപ്പുഴ(ചെങ്ങന്നൂർ)UV index 9 ൽ എത്തിയിരുന്നു. പാലക്കാട് ,മലപ്പുറം,കോട്ടയം ജില്ലകളിൽ 8 ലെത്തി. ഏറ്റവും കുറവ് UV index കാണിച്ചത് കാസർഗോഡ്,കണ്ണൂർ,വയനാട് ജില്ലകളിലാണ് .


UV index 6 നു മുകളിലാണെങ്കിൽ മഞ്ഞ മുന്നറിയിപ്പും 8 -10 നിടയിലാ ണ് തീവൃത എങ്കിൽ ഓറഞ്ച് മുന്നറിയിപ്പും 11ന് മുകളിലാണ് സൂചന എങ്കിൽ ചുവപ്പ് മുന്നറിയിപ്പുമാണ് നൽകുന്നത്.


വേനൽ മഴയുടെ തോത് വളരെ കുറവായിരുന്ന മാസങ്ങളാണ് കടന്നു പോയത്.അടുത്ത 24 മണിക്കൂറിനുള്ളിൽ 70-110 mm മഴയുടെ സാധ്യത യെ പറ്റി കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നുണ്ട്.കൊല്ലം, തിരുവനന്തപുരം,പത്തനംതിട്ട,ഇടുക്കി ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ് മഴയെ പ്രതീക്ഷിച്ച് നൽകിയിട്ടുണ്ട്.


UV പ്രകാശം കണ്ണുകൾക്കും തൊലിപ്പുറത്തും പ്രശ്നങ്ങൾ ഉണ്ടാക്കും. ജലാശയങ്ങൾക്കടുത്തും മൺതീരങ്ങളിലും അതിൻ്റെ തീവൃത കൂടുത ലായി അനുഭവപ്പെടാറുണ്ട്. മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും സസ്യങ്ങ ളുടെ വളർച്ചയ്ക്കും ഉയർന്ന തോതിലുള്ള UV പ്രകാശ രശ്മികൾ അപകടം ചെയ്യും.


ഏറ്റവും അധികം വേനൽ മഴ ലഭിക്കേണ്ട രണ്ടു ജില്ലകകളാണ് പത്തനംതിട്ടയും കൊല്ലവും .കഴിഞ്ഞ 12 ദിവസത്തിൽ 19mm മഴയുടെ സ്ഥാനത്ത് പത്തനംതിട്ടക്കാർക്ക് 17.1 mm മഴ കിട്ടി.തിരുവനന്തപുരം ജില്ലയിൽ രണ്ടര ഇരട്ടി മഴയും അത്ര തന്നെ മഴ കൊല്ലത്തും ലഭിച്ചു.


കണ്ണൂർ,വയനാട് എന്നിവിടങ്ങളിൽ മഴ ഒട്ടും കിട്ടിയില്ല.പാലക്കാട് തൃശൂർ , കാസർഗോഡ് ജില്ലകളിൽ 98% ആയിരുന്നു മഴയുടെ കുറവ്.

വർദ്ധിച്ച ഉഷ്ണവും ചൂടും വലിയ മേഘങ്ങൾ രൂപപ്പെടുവാനും പേമാരിക്കും അവസരം ഉണ്ടാക്കും എന്ന ഭീഷണിയും നിലനിൽക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment