കേരളത്തിലെ വർധിച്ച ചൂട് ആമസോൺ പ്രദേശത്തും പ്രകടമാണ് !
First Published : 2026-04-21, 12:08:12pm -
1 മിനിറ്റ് വായന
6.jpg)
കഠിനമായ ചൂടിൽ കേരളം അക്ഷരാർത്ഥത്തിൽ കത്തുക യാണ്.സംസ്ഥാനത്തെ 10-ലധികം ജില്ലകളിൽ കടുത്ത ചൂട് കാരണം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട് താപനില 39 ഡിഗ്രി കടന്നു .പാലക്കാട് ഗ്യാപ് (Palakkad Gap)വഴി ചൂടുള്ള വരണ്ട കാറ്റ് കടന്നു വരുന്നതാണ് ഇവിടെ താപനില വർധിക്കുവാൾ കാരണം.ആമസോൺ പ്രദേശങ്ങളിലും സമാനമാണ് സ്ഥിതി.
2026-ലെ ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള ദിവസങ്ങ ളിലെ പരമാവധി താപനില(Daily Maximum Temperature) രാജ്യത്ത്,പ്രത്യേകിച്ച് , ദക്ഷിണ ഇന്ത്യയിൽ ചൂട് ക്രമേണ വർധിച്ചുവരുന്ന പ്രവണത വ്യക്തമാണ്.ഏപ്രിൽ ആദ്യവാര ത്തോടെ തന്നെ താപനില 40°C വരെ എത്തിയത് ആശങ്ക ഉയർത്തുന്നു.
പുനലൂർ പ്രദേശവും കടുത്ത ചൂട് അനുഭവിക്കുന്നു.ഇവിടെ 39.8°C ആണ് രേഖപ്പെടുത്തിയ ചൂട്.
കേരളത്തിൽ കടുത്ത ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരുന്നതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് (13/04/2026) മുതൽ ഏപ്രിൽ 15 വരെ സംസ്ഥാനത്തെ 12 ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക.ഇവിടെ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്.
പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂർ, കോഴിക്കോട്,കണ്ണൂർ,കാസറഗോഡ് എന്നീ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാൽ മലയോര മേഖലക ളിലൊഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടും അസ്വസ്ഥ തയുമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന ജോലികളിൽ ഏർപ്പെടുന്ന വർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
വേനൽക്കാലത്തിന്റെ ദൈർഘ്യം കൂടുകയും വർഷകാലം ക്രമരഹിതമാവുകയും ചെയ്യുന്ന പ്രതിഭാസം കേരളത്തിലും പ്രകടമാണ്.
കേരളത്തിന് സമാനമായ ഭൂപ്രകൃതിയുള്ള വിയറ്റ്നാം, തായ്ലൻഡ്,മലേഷ്യ,ബ്രസീൽ എന്നിവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തെ ഓർമ്മിപ്പിക്കും നമ്മുടെ നാടും.
ബാങ്കോക്കിലും വിയറ്റ്നാമിലെ ഹോചിമിൻ നഗരത്തിലും രേഖപ്പെടുത്തിയ 44 ഡിഗ്രി സെൽഷ്യസ് ചൂട് കേരളത്തിലെ ഉഷ്ണതരംഗത്തിന് സമാനമാണ്.ഗ്രീസ്,സ്പെയിൻ (മെഡിറ്ററേനിയൻ രാജ്യങ്ങൾ)എന്നിവിടങ്ങളിലെ തീവ്രമായ ഉഷ്ണതരംഗങ്ങളും കേരളത്തിലെ സംഭവങ്ങളെ ഓർമ്മിപ്പിക്കുന്നു.
ബ്രസീലിൽ ആമസോൺ മഴക്കാടുകളുടെ നശീകരണം മൂലമാണ് താപനില വർധിച്ചതെങ്കിൽ ഇവിടെ പശ്ചിമഘട്ട മലനിരകളുടെ തകർച്ച കാരണമായിട്ടുണ്ട്.വന വിസ്തൃതി കുറഞ്ഞതോടെ ഈർപ്പം വേഗത്തിൽ ബാഷ്പീകരിക്കുന്ന താണ് കേരളത്തിൽ ചൂട് കൂടാനുള്ള കാരണങ്ങളിൽ ഒന്ന്.
വിദർഭ മേഖലയിൽ താപനില സ്ഥിരമായി 45 ഡിഗ്രി സെൽഷ്യസിലാണ്.ഒഡീഷയിലും ആന്ധ്രയിലും ഉഷ്ണ തരംഗം മൂലമുള്ള മരണനിരക്ക് കൂടുതലാണ്.
ഹിമാലയൻ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡിലും ഹിമാചൽ താപനില അതിവേഗം ഉയരുന്നത് മഞ്ഞുരുകലിനും പ്രകൃതി ക്ഷോഭങ്ങൾക്കും കാരണമാകുന്നു.
ഏപ്രിൽ 16 ആകുന്നതോടെ സൂര്യൻ കേരളത്തിന് നേരെ മുകളിൽ എത്തുന്നതിനാൽ സൂര്യപ്രകാശത്തിന്റെ തീവ്രത വർധിക്കും.സാധാരണയായി അഞ്ചോ ആറോ ദിവസം ചൂട് തുടർന്നാൽ ലഭിക്കേണ്ട വേനൽമഴ ഇത്തവണ പലയിടത്തുമില്ല.
കാപ്പി, കുരുമുളക്, റബ്ബർ തുടങ്ങിയ നാണ്യവിളകളെ കാലാവസ്ഥാ മാറ്റം വല്ലാതെ ബാധിക്കുന്നു.

കേരളത്തിലെ വായുവിലെ ഉയർന്ന ഈർപ്പവും(Humidity) ചൂടും ഒരുമിച്ച് കൂടുന്നതുമൂലം Feels Like താപനില യഥാർത്ഥ താപനിലയേക്കാൾ 5 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരിക്കും.ഒരു പരിധി കടന്നാൽ ചൂട് മനുഷ്യ ശരീരത്തിന് വിയർപ്പിലൂടെ പുറന്തള്ളാൻ പറ്റാതെ വരികയും ഇത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
പശ്ചിമഘട്ട മലനിരകളുടെ തകർച്ച,വനനശീകരണം, കോൺക്രീറ്റ് കെട്ടിടങ്ങളുടെ വർദ്ധനവ്,സമുദ്രം ചൂടാകുന്നത് എന്നിവയാണ് വർദ്ധിച്ച ചൂടിനുള്ള പ്രധാന കാരണങ്ങൾ.
മാർച്ച് 1 മുതൽ ഏപ്രിൽ 13 വരെയുള്ള വേനൽ മഴയുടെ തോത് പരിശോധിച്ചാൽ കണ്ണൂർ,കോഴിക്കോട്,പത്തനംതിട്ട എന്നീ ജില്ലകളിൽ കൂടുതലും കോട്ടയത്ത് സാധാരണമായി രുന്നു.
ഏറ്റവും കുറവ് മഴ പാലക്കാട്,മലപ്പുറം,കൊല്ലം ജില്ലകളിൽ. വയനാട്ടിൽ 51.4 mm മഴ കിട്ടേണ്ടിടത്ത് 31.3 mm മാത്രം ലഭിച്ചു.ഏറ്റവും കൂടുതൽ വേനൽ മഴയുള്ള പത്തനംതിട്ട യിൽ (140.6 mm)170.3 mm മഴ കിട്ടി.ശരാശരി കേരളത്തിൽ മാർച്ച് 1 മുതൽ 44 ദിവസം വേനൽ മഴ(75.3 mm)ലഭിക്കണ മായിരുന്നു,കിട്ടിയതാകട്ടെ 58.5 mm മാത്രം.
കേരളത്തിലെ വേനൽ കടുക്കുമ്പോൾ മനുഷ്യർക്കും മൃഗങ്ങൾക്കും കാർഷിക മേഖലക്കും അതുണ്ടാക്കുന്ന ആഘാതം ഏറെ വലുതായിരിക്കും.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

![]()