കേരളത്തിൽ അഞ്ചാം തവണയും നിപ രോഗം !


First Published : 2024-07-23, 03:48:50pm - 1 മിനിറ്റ് വായന


കേരളത്തിൽ അഞ്ചാം തവണയും നിപരോഗം സ്ഥിരീകരിച്ചി രിക്കുന്നു . മലപ്പുറത്തെ14 വയസ്സുകാരൻ്റെ ജീവനാണ് ഇത്ത വണ നിപരോഗം കവർന്നത്.

ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരുന്ന(Zoonotic)വൈറസ് രോഗമാണ് നിപ.ആദ്യമായി സ്ഥിരീകരിച്ചത് മലേഷ്യയിലാണെ ന്നാണ് റിപ്പോർട്ട്.

 
വൈറസ് ബാധിച്ച് അഞ്ച് മുതൽ 14 ദിവസത്തിന് ശേഷമായി രിക്കും ലക്ഷണങ്ങൾ തുടങ്ങുക.പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും പ്രധാന ലക്ഷണങ്ങൾ.ചുമ, വയറുവേദന,മനംപിരട്ടൽ, ഛർദി,ക്ഷീണം, കാഴ്ച മങ്ങൽ തുടങ്ങിയവയും ഉണ്ടാവാം.


1998-ൽ മലേഷ്യയിലെ പന്നി കർഷകർഷകരിലാണ് ആദ്യം നിപ കണ്ടെത്തിയത്.പനി,അപസ്മാരം,ബോധക്ഷയം തുടർ ന്നുള്ള മരണം ഇവയായിരുന്നു രോഗത്തിന്റെ ലക്ഷണങ്ങൾ. തുടക്കത്തിൽ ഇത് ജാപ്പനീസ് എൻസിഫലിറ്റീസ് ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു.കൊതുകുകളെ ഇല്ലാതാക്കാനുള്ള ശ്രമ ങ്ങൾ നടത്തി.പിന്നീടാണ് ഇതൊരു പുതിയ തരം വൈറസ് ആണെന്ന് തിരിച്ചറിഞ്ഞത്. ഉറവിടം വവ്വാലുകൾ ആണെന്ന് മനസ്സിലാക്കുകയും ചെയ്തു.വവ്വാലുകളുടെ വായിൽനിന്ന് വീണ പഴങ്ങൾ പന്നികൾ കഴിച്ചതായിരിക്കാം മലേഷ്യയിൽ പകരാൻ കാരണം.


പിന്നീട് നിപ ബംഗ്ലാദേശിൽ നിന്ന് റിപ്പോർട്ട് ചെയ്തു. മലേഷ്യ യിൽ അത് തലച്ചോറിനെ ആയിരുന്നു ബാധിച്ചതെങ്കിൽ ബംഗാളിൽ തലച്ചോറിനെയും ശ്വാസകോശത്തെയും ഹൃദയ ത്തെയും ബാധിച്ചു.


2001-2020 കാലയളവിൽ 319 പോസിറ്റീവ് കേസുകളിൽ 225 മരണങ്ങൾ ഉണ്ടായി.രാത്രിയിൽ പനങ്കള്ള് കുടിക്കുന്ന വവ്വാ ലുകളാണ് ഇത് പടർത്തുന്നത് എന്ന് കണ്ടെത്തി.മുളപ്പായ ഉപയോഗിച്ച് കള്ള് ശേഖരിക്കുന്ന കുടങ്ങൾ മൂടാൻ തുടങ്ങി യപ്പോൾ പകർച്ചവ്യാധി നിയന്ത്രിക്കപ്പെട്ടു.


3% വവ്വാലുകളുടെ വായിൽ മാത്രമേ സജീവ നിപ വൈറസ് സാന്നിധ്യം ഉണ്ടാവുകയുള്ളൂ.നിപ ആളുകളിലേക്ക് പകരണ മെങ്കിൽ ഇത്തരം വവ്വാൽ കടിച്ച പഴം മനുഷ്യൻ കഴിക്കണം. ഇതെല്ലാം ഒരുമിച്ചു സംഭവിക്കാനുള്ള സാധ്യത വളരെ കുറ വായതു കാരണമാണ് രോഗം വളരെ അപൂർവമായി കാണു ന്നത്.വളരെ അടുത്തുള്ള ഇടപഴകലിലാണ് നിപ പടരുന്നത്. രോഗവാഹകരായ വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ ഭക്ഷിക്കുന്നതും അവയുടെ സ്രവങ്ങൾ സ്പർശിക്കുന്നതും രോഗം പിടി പെടാൻ ഇടയാകുമെന്നാണ് കണ്ടെത്തൽ. ആവാസ വ്യവസ്ഥകളിൽ വന്നിരിക്കുന്ന വലിയ മാറ്റങ്ങൾ നിപ വാഹകരായ വവ്വാലുകളെ നാട്ടിലേക്ക് കൂടുതലായി കുടിയേറാൻ പ്രേരിപ്പിക്കുന്നുണ്ട്.


കേരളത്തിൽ പന്നികളിൽനിന്നോ പനങ്കള്ളിൽ നിന്നോ അല്ല നിപ വന്നിരിക്കുന്നത്.മനുഷ്യരും വവ്വാലുകളും വളരെ ഉയർന്ന തോതിൽ ഭക്ഷണം പങ്കിടുന്നുണ്ട് എന്നതിന്റെ സൂചനയാണ് രോഗം.


80% വരെയാണ് മരണനിരക്ക്.2018-ൽ ആദ്യമായി കോഴിക്കോട് ജില്ലയിൽ നിന്ന് നിപ രോഗം റിപ്പോർട്ട് ചെയ്തു.
17 ജീവനാണ് അന്ന് നഷ്ടമായത്.പിന്നീട് 4തവണ കൂടി മാരക രോഗം എത്തിയെങ്കിലും വലിയ തോതിൽ നാശം വിതയ്ക്കാ തിരുന്നതിനു കാരണം സുശക്തമായ പ്രതിരോധ പ്രവർത്ത നങ്ങളായിരുന്നു.


വവ്വാലുകൾ പറക്കുമ്പോളുണ്ടാകുന്ന 40 ഡിഗ്രി ശരീര താപനി ലവരെ താങ്ങാൻ കരുത്തുള്ളവയാണ് ഈ വൈറസുകൾ. തെക്കൻ ആസ്‌ട്രേലിയ,ഇൻഡൊനീഷ്യ,മലേഷ്യ,ഇന്ത്യ തുടങ്ങിയ ഭാഗത്തെ പഴംതീനി വവ്വാലുകളിൽ നിപ സാന്നിധ്യം കുറെക്കാലമായി സ്ഥിരീകരിച്ചതാണ്.

വിത്തുകളുടെ വ്യാപന ത്തിനായി 300-ഓളം സസ്യജാലങ്ങൾ വലിയ വവ്വാലുകളെ ആശ്രയിക്കുന്നു.50 Km വരെ പറക്കുന്ന വവ്വാലുകൾ ഈ വിത്തുകൾ മരങ്ങൾ ഇല്ലാത്ത പ്രദേശത്ത് കൊണ്ടെത്തിച്ചു വനത്തെ നിലനിർത്താൻ പ്രധാനപങ്കാണ് വഹിക്കുന്നു വവ്വാലുകൾ.


കാട്ടിൽ പഴങ്ങൾ കുറഞ്ഞപ്പോൾ മലേഷ്യയിൽ വവ്വാലുകൾ നാട്ടിലേക്ക് ചേക്കേറി.ബംഗ്ലാദേശിൽ പനങ്കള്ള് മനുഷ്യരും വവ്വാലുകളും പങ്കുവെയ്ച്ചത് പ്രശ്നത്തിനു കാരണമായി. കേരളത്തിലെ കാടുകളിൽ ജീവിക്കുന്ന വവ്വാലുകൾ മുതൽ കാട്ടു പന്നികളും മറ്റും Zoonotic രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു.


ആഗോളതാപനം,വനനശീകരണം,ജന സംഖ്യാ വിസ്ഫോടനം, പക്ഷിമൃഗാദികളുടെ അസാധാരണ സമ്പർക്കവുമെല്ലാം ഭീഷ ണിയായി മാറിക്കഴിഞ്ഞു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment