വേനൽ മഴ പോലും കേരളത്തെ പേടിപെടുത്തും വിധം !
First Published : 2024-05-29, 04:27:43pm -
1 മിനിറ്റ് വായന

സമീപകാലത്തൊന്നും കാണാത്ത കനത്ത മഴയിൽ കൊച്ചി യും പരിസരപ്രദേശങ്ങളും കൊടുംദുരിതത്തിലായി.ഇടപ്പള്ളി ജംക്‌ഷൻ വെള്ളത്തിൽ മുങ്ങിയതോടെ ദേശീയപാത സ്തം ഭിച്ചു.ഇടപ്പള്ളി തോട് വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിനു കാരണം.
കഴിഞ്ഞ ദിവസം 100 mm മഴ ഒരു മണിക്കൂറിനുള്ളിൽ കളമ ശേരിയിൽ ഉണ്ടായി.മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ വിശദീകരിച്ചു.
മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനമുണ്ടാക്കുന്നത്. ഈർപ്പം നിറഞ്ഞ വായുപ്രവാഹം ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് ഉയർന്ന് ഘനീഭവി ക്കും.കുമുലോ നിംബസ് മേഘങ്ങൾ അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽ രൂപപ്പെട്ട് 15 km ഉയരത്തിൽ വരെയെത്താം.
ഇത്തരം മേഘത്തിനുള്ളിൽ,ശക്തിയേറിയ വായുപ്രവാഹം വലിയ ചാംക്രമണരീതിയിൽ രൂപപ്പെടുന്നു.ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു.ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത് ഐസ്ക്രിസ്റ്റലു കളും ഉണ്ടാകും.ഭൗമാന്തരീക്ഷത്തിന്റെ 10 km മുകളിലത്തെ താപനില-40 മുതൽ-60 വരെ ഡിഗ്രി സെൽഷ്യസ് ആണ്.
മാർച്ച് 1മുതൽ മെയ് 31വരെ കേരളത്തിൽ 360mm മഴയാണ് പ്രതീക്ഷിക്കുന്നത്.എന്നാൽ ഇപ്പോൾ തന്നെ 465 mm മഴ ലഭിച്ചു കഴിഞ്ഞു.ഏറ്റവും കൂടുതൽ വേനൽ മഴ ലഭിക്കുന്ന പത്തനംതിട്ടയിൽ 500 mm മഴ കിട്ടേണ്ട സ്ഥാനത്ത് 705 mm മഴ ലഭിച്ചു.
വയനാട്,ഇടുക്കി,കോഴിക്കോട് ജില്ലകളിൽ അധിക മഴ ലഭിച്ചി ട്ടില്ല.മൺസൂൺ വർഷകാലം തുടങ്ങുന്നതിന് മുമ്പുതന്നെ മഴ ക്കെടുതിയിലാണ് കേരളം.തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമായിരിക്കും എന്ന മുന്നറിയിപ്പ് വന്നു കഴിഞ്ഞു.
സംസ്ഥാനത്തെ വാർഷിക മഴയുടെ തോതിൽ നാമമാത്രമായ കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്.എന്നാൽ 7 ലക്ഷം ഹെക്ടർ മൂടി പോയ നെൽപ്പാടങ്ങൾ,അടഞ്ഞു പോയ പതിനായിരക്ക ണക്കിന് തോടുകൾ,ചെറുതായി മാറ്റപ്പെട്ട പുഴകൾ,65% ത്തിലധികം വിസ്തൃതി കുറഞ്ഞ കായലുകൾ.കാടുകളിൽ നടന്ന കൈയ്യേറ്റങ്ങൾ മലനാടിനെ അപകടം നിറഞ്ഞതാക്കി. ഇവ പ്രശ്നങ്ങളെ രൂക്ഷമാക്കി എടുത്തു.ചെറിയ മഴ പോലും നാട്ടിൽ ദുരന്തങ്ങൾ വരുത്തിവെയ്ക്കുന്നു.
കോർപ്പറേഷനുകളും സർക്കാരും മഴ മുന്നരൊക്കത്തിൽ കാട്ടുന്ന അലംഭാവം വിഷയങ്ങളെ രൂക്ഷമാക്കുകയാണ്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)
1.jpg)
2.jpg)