പരിസ്ഥിതി ദിനം 2024 : മരുവൽക്കരണവും വരൾച്ചയും തടയുക !


First Published : 2024-06-05, 04:28:46pm - 1 മിനിറ്റ് വായന


ഭൂമിയുടെ മൂന്ന് തിരിച്ചടികളായ കാലാവസ്ഥാ മാറ്റം,ജൈവ വൈവിധ്യ ശോഷണം,മലിനീകരണം എന്നിവയെ ശാസ്ത്രീയ മായി പരിഹരിക്കാൻ ശ്രമിക്കുകയാണ് ഇന്നത്തെ മനുഷ്യ വർഗ്ഗത്തിൻ്റെ മുഖ്യ ഉത്തരവാദിത്തം.അതുകൊണ്ട് തന്നെ വരൾച്ചയും വെള്ളപ്പൊക്കവും മരുഭൂമി വൽക്കരണവും പ്രതി രോധിക്കപ്പെടണമെങ്കിൽ മാറി കൊണ്ടിരിക്കുന്ന ഭൂഘടന പുന സ്ഥാപിക്കൽ മുഖ്യമാണ്.ഈ ആശയത്തെ മുൻനിർത്തി യാണ് 2024 ലെ പരിസ്ഥിതി ദിനം സാർവ്വദേശീയമായി സംഘടി പ്പിക്കുന്നത്. 


ഭൂഘടനയിൽ നടത്തുന്ന മാറ്റം160 കോടി ഹെക്ടർ ഭൂമിയെ യും 320 കോടി മനുഷ്യരെയും പ്രതികൂലമായി ബാധിക്കുന്നു.
മരുഭൂമിവൽക്കരണം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ശരാശരിയുടെ 30 മുതൽ 35 മടങ്ങ് വേഗതയിൽ അത് സംഭവിക്കുന്നു.


കൃഷി ഇടങ്ങളുടെ വർധന,സുസ്ഥിരമല്ലാത്ത കൈകാര്യം ചെയ്യൽ,ജനസംഖ്യാ വർധന,ഉപഭോഗത്തിലെ കുതിപ്പ്,മാലിന്യ ങ്ങളുടെ തോത് വർധന മുതലായവയാണ് പ്രശ്നക്കാർ.പൊടി പടലങ്ങൾ ഉയരുന്നതും ഹരിത വാതകങ്ങളും പ്രശ്നങ്ങളെ ഗൗരവതരമാക്കി.

വരൾച്ച കൂടുകയാണ്.2050കൊണ്ട് നാലിൽ മൂന്ന് പേരും വരൾച്ചയുടെ പിടിയിലാകും,2000 ത്തിനു ശേഷം 29% വർധന ഉണ്ടായിട്ടുണ്ട്.ഇപ്പോൾ തന്നെ 230 കോടി ജനങ്ങൾ ജലദൗർ ലഭ്യത്തെ നേരിടുന്നു.

മരുവൽക്കരണവും ഭൗമ ഘടനയുടെ തകർച്ചയും തടഞ്ഞ് 15% ഭൂവിസ്തൃതി തിരിച്ചു പിടിച്ചാൽ 300 കോടി ടൺ കാർബ ൺ വാതകത്തെ കൂടുതലായി മണ്ണിൽ തടഞ്ഞു വെയ്ക്കാൻ കഴിയും.വംശനാശ ഭീഷണി നേരിടുന്നവയിൽ 60% സ്പീഷുസു കളെയും സംരക്ഷിക്കാനും സാധ്യമാണ്.ഭൗമ പുനസ്ഥാപന പ്രവർത്തനത്തിലൂടെ (ഓരോ ഡോളറിലും 30 ഡോളർ) 30 മടങ്ങിൻ്റെ സാമ്പത്തിക നേട്ടം സാധ്യമാണ്.


2024 ലെ ഐക്യ രാഷ്ട്ര സഭയുടെ പരിസ്ഥിതി ദിന ആഘോഷ ങ്ങൾക്ക് വേദിയാകുന്നത് സൗദി അറേബ്യയാണ്.മരുഭൂമിവൽ ക്കരണവും വരൾച്ചയും തടഞ്ഞ് മണ്ണിൻ്റെ ഘടനയെ തിരിച്ചു പിടിക്കുക Land Restoration,Desertification and Drought resilience എന്നതാണ് ഈ വർഷത്തെ സന്ദേശം.


ഹരിത വാതക ബഹിർഗമനത്തിലും ഉപഭോഗത്തിലും അനാ രോഗ്യകരമായ മാതൃകകൾ സ്വീകരിച്ചിട്ടുള്ള സൗദി അറേബ്യ, എങ്ങനെയാകും പരിസ്ഥിതി സംരക്ഷണ ആശയങ്ങൾ നടപ്പിലാക്കുക എന്ന ചോദ്യം അവശേഷിപ്പിച്ചു കൊണ്ടാണ് 2024 ലെ പരിസ്ഥിതി ദിനം കടന്നു പോകുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment