ആലുവ - മൂന്നാർ രാജപാതയും പരിസ്ഥിതി വിരുധ മാധ്യമങ്ങളും !
First Published : 2025-03-30, 12:18:40pm -
1 മിനിറ്റ് വായന

വന്യജീവി സംഘർഷങ്ങൾ
ഉണ്ടാക്കാനുള്ള സമരങ്ങൾ
ഉണ്ടാക്കാനുള്ള വാർത്തകൾ
ആലുവ മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് വന്നു കൊണ്ടിരിക്കുന്ന വിവിധ ചാനൽ സ്റ്റോറികളും ഇതര വാർത്ത കളും ശ്രദ്ധിച്ചാൽ,എല്ലാത്തിനും ഏതാണ്ട് ഒരേ രൂപമാണെന്ന് കാണാം.ചില പ്രത്യേക തരം സ്റ്റോറികൾ നിർമ്മിക്കപ്പെടുന്ന തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണെന്നതറി യാനും,എന്തിന് വേണ്ടിയാണ് ചിലതരം സ്റ്റോറികൾ ഉണ്ടാക്ക പ്പെടുന്നതെന്ന് മനസ്സിലാക്കാനും വിഷയത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ യഥാർത്ഥ ലക്ഷ്യത്തെ തിരിച്ചറിയാനും ഇത് സഹായിക്കും.
കാട്ടിലേക്ക് പ്രവേശിക്കുമ്പോൾ പൊതുവായി ചാനലുകൾ നൽകാറുള്ള പ്രേതസംഗീതം പശ്ചാത്തലമായി നൽകി ക്കൊണ്ട് ഏഷ്യാനെറ്റിൽ ആരംഭിക്കുന്ന ഒരു സ്റ്റോറിയിൽ റിപ്പോർട്ടർ ഡ്രൈവ് ചെയ്തുകൊണ്ടാണ് സംസാരം ആരംഭിക്കുന്നത്. “ആലുവയിൽ നിന്ന് മൂന്നാറിലേക്കുള്ള യാത്രയ്ക്ക് എളുപ്പവഴിയായ പഴയ രാജപാത വീണ്ടെടുക്കാൻ പ്രതിഷേധം ശക്തമാകുകയാണ് കോതമംഗലത്ത് ഒരു വിഭാഗം നാട്ടുകാർ.” എന്നാണ് തുടക്കം.
വനപാതയുടെ തുടക്കത്തിൽ ചെന്ന് നിന്ന് റിപ്പോർട്ടർ പറയുകയാണ്.
“പൂയംകുട്ടിയിലെ ഈ ഇലക്ട്രിക്ക് ഫെൻസിങ്ങിനപ്പുറമാണ് ഈ രാജപാത.ഇപ്പോൾ ഈ ഫെൻസിങ്ങിനപ്പുറം യാത്രക്കാ ർക്ക് കടന്നുപോകാനാവില്ല.അങ്ങനെ കടന്നുപോയാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞുകൊണ്ട് നല്ല വെണ്ടയ്ക്കാ വലിപ്പത്തിൽ ഒരു ബോർഡ് വനം വകുപ്പ് സ്ഥാപിച്ചത് കാണാം.ഇവിടുന്നങ്ങോട്ട് വനം വകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജനങ്ങളുടെ നേതൃത്വത്തിൽ വലിയൊരു പ്രതിഷേധം ഇപ്പോൾ ഇവിടെ ഉയർന്നിരിക്കുന്നത്... "
1934ൽ നേര്യമംഗലം അടിമാലി വഴി ഇപ്പോഴത്തെ പുതിയ മൂന്നാർ റോഡ് വന്നതും,മെല്ലെ മെല്ലെ ഇവിടെ പൂയംകുട്ടി യിൽ വച്ച് ഈ റോഡ് വനം വകുപ്പ് അടച്ചുകളഞ്ഞു വെന്നും, ഈ വനപാത തുറക്കുകയാണെങ്കിൽ മൂന്നാറിലേക്ക് എത്താൻ 20 km ദൂരം കുറയുമെന്നും പറഞ്ഞ ശേഷം റിപ്പോർട്ടർ പറഞ്ഞ കാര്യമാണ് ഏറ്റവും ഹൈലൈറ്റ്;
“വനത്തിനു നടുവിലൂടെയുള്ള പാതയായതിനാൽ, ഇതുവഴി യുള്ള വിനോദസഞ്ചാര സാധ്യതകളാണ് ഈ റോഡിന് വേണ്ടി വാദിക്കുന്നവർ മുന്നോട്ട് വെക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം.”
ആദ്യം നാട്ടുകാരുടെ ഗതാഗത ആവശ്യമായിരുന്നു വിഷയം. സ്റ്റോറി അവസാനിക്കുമ്പോൾ കാട്ടിനുള്ളിലൂടെയുള്ള വിനോദ സഞ്ചാരത്തിലേക്കെത്തി.ഏത് വിനോദസഞ്ചാര സാധ്യത ? ഇടതൂർന്ന ഉൾകാട്ടിനുള്ളിലൂടെയുള്ള വിനോദ സഞ്ചാരം! സ്വസ്ഥമായി വിഹരിക്കുന്ന ആനകൾക്കും സകല വന്യജീവി കൾക്കും ഇടയിലൂടെയുള്ള വിനോദസഞ്ചാരം! രാത്രിയും പകലുമില്ലാതെ വാഹനങ്ങൾക്ക് പാഞ്ഞുനടക്കാനുള്ള വിനോദസഞ്ചാരം! അത് ആരുടെ ആവശ്യം ? നാട്ടുകാരുടെ ആവശ്യം! ആർക്കും ഒരു സംശയവും തോന്നാനിടയി ല്ലാത്തവിധം മനോഹരമായി പാക്ക് ചെയ്ത പെർഫെക്ട് സ്റ്റോറികൾ.
റിപ്പോർട്ടർ പരിഹാസ ധ്വനിയിൽ പറഞ്ഞ 'വെണ്ടയ്ക്ക വലിപ്പത്തിലെ' ബോർഡിന്റെയും ഫെൻസിങ്ങിന്റെയും അപ്പുറം എന്തൊക്കെയാണ് ഉള്ളതെന്ന് മലയോര ഹൈവേ ക്കായി ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2005 ൽ നടത്തിയ EIA യിൽ, KFRI ശാസ്ത്രജ്ഞർ വിശദമായി എഴുതിവച്ചിട്ടുണ്ടെന്നറിയുന്നു.ഒപ്പം, 28 ഭാഗങ്ങളിലായി ആയിരക്കണക്കിന് ഏക്കർ ഭൂമി പൂയംകുട്ടി വനഭാഗങ്ങളിൽ കൈയേറിയിട്ടുണ്ടെന്ന് രണ്ട് പതിറ്റാണ്ട് മുൻപ് തന്നെ കണ്ടെത്തിയ മേഖലയാണ്.ഉദ്യോഗസ്ഥരുടെ കൂടി ഒത്താശ യോടെ നടത്തിയ ഭൂമി കൊള്ളയെന്ന് വിഖ്യാതമായതും, 2002ൽ വി എസ് അച്യുതാനന്ദന്റെ ആവശ്യപ്രകാരം നടന്നതു മായ അന്വേഷണത്തിൽ, വനഭൂമിക്ക് അനധികൃത പട്ടയങ്ങൾ നൽകപ്പെട്ടെന്ന് കണ്ടെത്തിയിട്ടുമുണ്ട്.ശേഷം,2025ൽ ഇറങ്ങുന്ന 'വരൂ,കാട്ടാനകൾക്കിടയിലൂടെ നമുക്ക് വണ്ടിയോടിച്ച് കളിക്കാം' മോഡൽ സ്റ്റോറികൾക്ക് കൂടുതൽ പശ്ചാത്തലം ആവശ്യമുള്ളവർക്ക് ഇതിന്റെയൊക്കെ വേരുകളും പരിശോധിക്കാവുന്നതാണ്.ഇത്തരം ആവശ്യ ങ്ങളുടെ ലോജിക് തിരിച്ചറിയാൻ പ്രദേശത്തിന്റെ സാമാന്യ രൂപംകൂടി പരിശോധിക്കണം.പൂയംകുട്ടിയിലെ ഓൾഡ് ആലുവ-മൂന്നാർ റോഡ് എൻട്രൻസ് മുതൽ മൂന്നാർ വരെ യുള്ള വഴിയുടെ വന്യഭൂമിശാസ്ത്രവും,ഇപ്പോഴത്തെ നേര്യമംഗലം-അടിമാലി-മൂന്നാർ റോഡും തമ്മിലുള്ള അന്തരത്തെയും കാണണം.
ഇനി,ഇത്തരമൊരു റോഡ് തുറന്നുകൊടുത്താൽ, നൂറ്റാണ്ടു കളായി വന്യജീവികൾ സ്വതന്ത്ര സഞ്ചാരം നടത്തുന്ന മേഖലയിൽ ഉണ്ടാകുന്ന സംഘർഷങ്ങൾ എത്ര വലുതാ യിരിക്കും.എന്തിനാണ് സകല കാടുകളും കീറിമുറിച്ച് വനപാതകൾ നിർമ്മിക്കുന്നത്.പുതുതായി കയറിച്ചെല്ലുന്ന അധിനിവേശ മനുഷ്യർക്കെതിരെ കാട്ടാനകൾ വന്യമായി പ്രതികരിച്ചാൽ വന്യജീവി ആക്രമണസ്റ്റോറികളിൽ ഇതേ മാധ്യമങ്ങൾ ഏത് തരം സാഹിത്യമാണ് പറയുക,എന്ത് തരം സത്യസന്ധതയാണ് ഇക്കൂട്ടരെയൊക്കെ നയിക്കുന്നത്?
മനുഷ്യനെ വന്യജീവികൾക്ക് കൊല്ലാനിട്ടു കൊടുക്കാൻ പ്രേരിപ്പിക്കുന്ന സ്റ്റോറിയും,മനുഷ്യൻ കൊല്ലപ്പെട്ടാൽ ചെയ്യേണ്ട സ്റ്റോറിയും ഒരുപോലെ സമ്മേളിക്കുന്ന അപൂർവ്വ തകൾ മീഡിയ അക്കാദമികളിലെ ലൈബ്രറിഹാളിൽ ചില്ല് കുപ്പിയിൽ ഉപ്പിലിട്ട് വെക്കുകയാണ് വേണ്ടത്.
ഒരു ഭാഗത്ത് ഇക്ട്രിക് ഫെൻസിങ് ഉണ്ടാക്കാൻ വാർത്ത ചെയ്യുമ്പോൾ, അതേ മൈക്കും പിടിച്ച് മറ്റൊരിടത്ത് വന്ന് ഇളക്ട്രിക് ഫെൻസിങ് അനധികൃതമാണെന്ന് വാദിക്കുന്നു. ഇത്തരമൊരു അപകടപാത തുറക്കപ്പെടരുതെന്ന് പറയുന്ന, ഇപ്പോഴും സാമൂഹിക നന്മ ആഗ്രഹിക്കുന്നതായ ഒരൊറ്റ വാർത്തയെങ്കിലും മുഖ്യധാരയിൽ വരാൻ കാത്തിരിക്കുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
6.jpg)