Inspired by Nature ; For Climate , For Our Future
First Published : 2026-06-05, 11:14:56am -
1 മിനിറ്റ് വായന

2026 ലെ ലോക പരിസ്ഥിതി ദിന പരിപാടികൾക്ക് വേദിയാകുന്ന അസർബൈജാനിലെ ബാക്കു പലതു കൊണ്ടും പാരിസ്ഥിതിക പ്രാധാന്യമുള്ള ഇടവും കാലാവസ്ഥ വ്യതിയാനത്തിൻ്റെ തിരിച്ചടികൾ നേരിട്ടു വരുന്ന പ്രദേശവുമാണ്.2 കാലാവസ്ഥ സോണുകളും (Subtropical and Temperate) 8 വ്യത്യസ്ത കാലാവസ്ഥകളും അനുഭവ പ്പെടുന്ന നാട്ടിൽ കാർബൺ പുറംതള്ളൽ 40% കുറയ്ക്കാൻ 2035 കൊണ്ട് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.അതിനുവേണ്ട തയ്യാറെടുപ്പുകൾ നടന്നു വരുന്നു.
COP 29 സമ്മേളനം നടക്കുന്ന അസർബൈജാനിൽ നിർണ്ണായകമായ പല തീരുമാനങ്ങളും ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീൽ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ.
"Inspired by Nature.For Climate.For Our Future"എന്നതാണ് ഈ വർഷ ത്തെ പരിസ്ഥിതി ദിനത്തിൻ്റെ ആശയം.മനുഷ്യൻ്റെ ചിന്തകളും പ്രവർത്തനങ്ങളും എല്ലാം അവൻ കണ്ടെത്തുന്നത് പ്രകൃതിയിൽ നിന്നാണ്.കാലാവസ്ഥയുമായി ബന്ധപ്പെട്ടും നമ്മുടെ ഭാവിയെ പറ്റിയാണങ്കിലും കാര്യങ്ങൾ തീരുമാനിക്കപ്പെടുക പ്രകൃതിയുടെ പ്രതിഭാസത്തിലൂടെയാണ്.അത്രമാത്രം പ്രധാനമായ(ജീവൻ്റെ ആണിക്കല്ല്)നമ്മുടെ ഭൂമിയുടെ ഇന്നത്തെ അവസ്ഥയെ പരിഗണിക്കാ തെയുള്ള പ്രവർത്തനങ്ങൾ മനുഷ്യൻ്റെയും ജീവികളുടെയും നിലനിൽപ്പിന് ഭീഷണിയായി മാറുന്നു.എന്നിട്ടും ശാസ്ത്ര ബോധത്തിൽ അടിയുറച്ചു നീങ്ങുന്ന ഭരണ സംവിധാനങ്ങൾ കാലാവസ്ഥ ദുരന്ത ങ്ങൾക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളെ കുറച്ചു കൊണ്ടുവരാൻ മടിച്ചു നിൽക്കുകയാണ്.
കാലാവസ്ഥയിലെ പുതിയ പ്രതിഭാസങ്ങൾ കാർഷിക മേഖലയിലും ആരോഗ്യ രംഗത്തും തൊഴിൽ പരിസരങ്ങളിലും ആഘാതങ്ങൾ വർധിപ്പിച്ചു വരുന്നു.അതിൻ്റെ വലിയ തോതിലുള്ള തിരിച്ചടികൾ ഇന്ത്യയെ പോലെയുള്ള രാജ്യങ്ങൾ നേരിടുകയാണ്.
പശ്ചിമേഷ്യൻ യുദ്ധവും അതുണ്ടാക്കുന്ന പ്രതിസന്ധികളും മനുഷ്യർക്കൊപ്പം ജീവികൾക്കും ദുരിതങ്ങൾ സജ്ജീവമാക്കുകയാണ്. യുദ്ധത്തിൻ്റെ ഭാഗമായി 50 ലക്ഷം ടൺ അധിക ഹരിത വാതക ബഹിർഗമനം മുതൽ രാസ വസ്തുക്കളുടെ ഉയർന്ന സാനിധ്യം,മണ്ണും വെള്ളവും അന്തരീക്ഷവും മലിനീകരിക്കപ്പെടുന്നത് ,തകർന്നടിഞ്ഞ കെട്ടിടങ്ങളും മറ്റ് നിർമിതികളും മൃഗങ്ങൾക്കും പക്ഷികൾക്കും സസ്യലതാതികൾക്കും ഉണ്ടായ തിരിച്ചടികൾ എല്ലാം പ്രകൃതിക്ക് ആഘാതങ്ങളാണ്.മനുഷ്യജീവനുകൾ കൊഴിഞ്ഞു പോയതിലും ഒട്ടും കുറവല്ല മറ്റ് ദുരന്തങ്ങളും.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

5.jpg)
6.jpg)
8.jpg)
6.jpg)