പെരിയാർ നദീതീരത്ത് അനധികൃത മണ്ണ് നിക്ഷേപം !


First Published : 2025-01-13, 09:49:55pm - 1 മിനിറ്റ് വായന


അച്ചൻകോവിൽ പഞ്ചായത്തിലെ ആലടി പ്രദേശത്തു പെരിയാർ നദീരത്തെ അനധികൃത മണ്ണ് നിക്ഷേപവും കയ്യേറ്റവും.. 


ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ ഉൾപ്പെട്ട അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ആലടി പ്രദേശത്തെ പെരിയാർ നദീതീരത്തു വ്യാപക മായ തോതിൽ മണ്ണ് നിറച്ചു സ്വാകാര്യവ്യക്തി കയ്യേറ്റം നടത്തിയതായി കാണുന്നു.മലയോര ഹൈവേ അധികൃതർ പാതയുടെ നിർമ്മണ 
ത്തിന്നായി ഇടിച്ചു നീക്കിയ മണ്ണാണ് പുഴപുറംപോക്കിൽ നിക്ഷേപി ച്ചതായി അറിയുന്നത്.

പതയുടെ നിർമ്മാണസമയത്തു അധികം വരുന്ന മണ്ണ് നിക്ഷേപിക്കു ന്നതിനു നിശ്ചിതമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.ഇത്തരം നടപടിക്രമങ്ങൾ പാലിക്കാതെയാണ് പെരിയാർ തീരത്തു വൻ തോതിൽ മണ്ണ് നിക്ഷേപിച്ചിട്ടുള്ളത്.ഇതു പെരിയറിനെ മലീമസമാക്കു കയും പുഴയോര ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യും. കൂടാതെ ഈ മണ്ണ് ഇടുക്കി റിസർവോയറിൽ ഒഴുകിയെത്തി റിസർവോ യറിന്റെ വ്യാപതിയെപോലും ദോഷകരമായി ബാധിക്കുന്നതുമാണ്.
ജലജീവികളുലൂടെ നാശത്തിനും ഈ മണ്ണ് നിക്ഷേപം വഴിവെക്കുകയും ചെയ്യും.

ഈ സാഹചര്യത്തിൽ പെരിയറിന്റെ പുറംപോക്കിൽ നക്ഷേപിച്ച മണ്ണ് ഉടൻതന്നെ നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ പെരിയാർ തീരത്ത് അനധികൃതമായായി
മണ്ണ് നിക്ഷേപിച്ചവർക്കെതിരെ തക്കതായ ശിക്ഷാ നടപടി കൈക്കൊ ള്ളണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment